മരിക്കുകയോ കാണാതാവുകയോ ചെയ്തത് 49 കുട്ടികളെ..!! രണ്ട് സ്കൂളുകൾ തകർന്നു; കൂടുതൽ പേരുണ്ടെന്ന് കരുതുന്ന 15 സ്പോട്ടുകൾ കൂടി കണ്ടെത്തി

മേപ്പാടി: വയനാട് ഉരുള്‍പൊട്ടലില്‍ 49 കുട്ടികളെ കാണാതാവുകയോ മരിക്കുകയോ ചെയ്തിട്ടുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഉരുള്‍പൊട്ടലില്‍ വെള്ളാര്‍മല സ്‌കൂള്‍ പൂര്‍ണമായും തകര്‍ന്നുവെന്നും മന്ത്രി പറഞ്ഞു. മുണ്ടക്കൈയിലും ചൂരൽമലയിലുമായി രണ്ട് സ്കൂളുകൾ തകർന്നു. തകർന്ന സ്കൂളുകൾ പുനർനിർമിക്കണം. മുഖ്യമന്ത്രിയെ കണ്ട് ഈ കാര്യങ്ങൾ അവതരിപ്പിക്കും. പാഠ പുസ്തകങ്ങൾ, സർട്ടിഫിക്കറ്റ് എന്നിവ നഷ്ടമായവർക്ക് വീണ്ടും നൽകുമെന്നും മന്ത്രി പറഞ്ഞു.

വീടിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചു, ഉടൻ രക്ഷാ പ്രവർത്തനം.!! നാലാംനാൾ നാലുപേരെ ജീവനോടെ രക്ഷിച്ചു..!!! ദുരന്തത്തിൽ മരണം 316 ആയി, ചാലിയാറിൽനിന്ന് 172 മൃതദേഹങ്ങൾ

മഹാദുരന്തത്തിൽ മരണസംഖ്യ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. മരണം 316 ആയി. ഇനി 298 പേരെ കണ്ടെത്താനുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ചാലിയാറിൽനിന്ന് ഇതുവരെ കണ്ടെടുത്തത് 172 മൃതദേഹങ്ങളാണ്. 200ലധികം പേര്‍ ഇപ്പോഴും കാണാമറയത്താണ്. നൂറിലധികം മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടുതൽ പേരുണ്ടെന്ന് കരുതുന്ന 15 സ്പോട്ടുകൾ കൂടി കണ്ടെത്തിയിട്ടുണ്ട്. വീടുകൾ ഉൾപ്പെടെ 348 കെട്ടിടങ്ങളെ ഉരുൾപൊട്ടൽ ബാധിച്ചതായാണ് വിവരം.

അധ്യാപകർക്കും വിദ്യാർഥികൾക്കും ആശ്വാസം..!! ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

സൈന്യം നിര്‍മിച്ച ബെയ്‌ലി പാലം തുറന്നത് രക്ഷാപ്രവര്‍ത്തനത്തിന് സഹായകരമായിട്ടുണ്ട്. കൂടുതൽ വലിയ വാഹനങ്ങളും ഹിറ്റാച്ചികളും അടക്കമുള്ള ഉപകരണങ്ങളെത്തിച്ച് തിരച്ചിൽ ഊർജിതമാക്കുമെന്നും മന്ത്രി പറഞ്ഞു.

അടിമുടി മാറ്റം..!!! കുട്ടികൾക്ക് മാനസികവും ക്രിയാത്മകവുമായ വളർച്ചയുണ്ടാകും… അധ്യാപക നിയമനത്തിനും പുതിയരീതി; സ്കൂൾ സമയം എട്ടുമുതൽ ഒന്നുവരെ; ശുപാർശകൾ അംഗീകരിച്ച് മന്ത്രിസഭ

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7