മുണ്ടക്കൈ: ദുരന്തഭൂമിയിൽ ഒറ്റപ്പെട്ടുപോയ നാലുപേരെക്കൂടി രക്ഷാപ്രവർത്തകർ രക്ഷിച്ചു. പടവെട്ടിക്കുന്നിലാണ് രക്ഷാപ്രവർത്തനത്തിനിടെ നാലുപേരെ വീട്ടിൽ കണ്ടെത്തിയത്. ജോണി, ജോമോൾ, എബ്രഹാം മാത്യു, ക്രിസ്റ്റി എന്നിവർക്കാണ് രക്ഷാപ്രവർത്തകർ ആശ്വാസമായത്. തിരച്ചിലിനിടെ വീടിനുള്ളിൽ കണ്ടെത്തുകയായിരുന്നു. ഇവർ വീട്ടിൽ കുടുങ്ങുകയായിരുന്നെന്നു രക്ഷാപ്രവർത്തകർ അറിയിച്ചു. ജീവനോടെ ആരും ഇനി അവശേഷിക്കുന്നില്ലെന്നും കഴിയാവുന്നവരെയെല്ലാം രക്ഷിച്ചെന്നും സൈന്യവും സര്‍ക്കാരും പറഞ്ഞ ദുരന്തമേഖലയില്‍ നിന്നാണ് ഇന്ന് നാലുപേരെ ജീവനോടെ കണ്ടെത്തിയത്. ഉരുള്‍പൊട്ടല്‍ വന്നതോടെ വാഹനങ്ങള്‍ ആ പ്രദേശത്ത് എത്തിക്കാന്‍ സാധിച്ചില്ല.
സിഗ്നൽ ലഭിച്ച സ്ഥലത്ത് രാത്രി വൈകി നടത്തിയ പരിശോധനയിലും നിരാശ..!! 300 പേരെ ഇനിയും കണ്ടെത്താനുണ്ട്.., ഇതുവരെ മരിച്ചത് 319 പേർ
ഇന്നു രാവിലെയാണ് നാലുപേർ കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചത്. ഉരുൾപൊട്ടിയൊഴുകിയതിന്റെ വലതുഭാഗത്തായുള്ള ഹോംസ്റ്റേയിലാണ് ഇവരുണ്ടായിരുന്നത്. ഈ കുടുംബത്തെ കാണാനില്ലെന്ന് ബന്ധു നല്‍കിയ വിവരത്തെ തുടര്‍ന്നാണ് തിരച്തിൽ നടത്തിയത്. ഉരുള്‍പൊട്ടല്‍ ഇവരെ കാര്യമായി ബാധിച്ചിട്ടില്ലെങ്കിലും ഈ കുടുംബം ഒറ്റപ്പെട്ടുപോകുകയായിരുന്നു. ഈ കുടുംബത്തോട് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാന്‍ ഫയര്‍ ഫോഴ്‌സ് ആവശ്യപ്പെട്ടിരുന്നെങ്കിലും ആ സമയത്ത് അവര്‍ മാറാന്‍ തയാറാകാതിരിക്കുകയായിരുന്നു.
നിലവിൽ സുരക്ഷിതരാണെന്ന സ്വയം ബോധ്യത്തിൽ അവിടെ തുടരാൻ അവർ തീരുമാനിക്കുകയായിരുന്നു. കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയപ്പോൾ അവർ ബന്ധുവീട്ടിലേക്കു മാറാമെന്ന് സമ്മതിച്ചു. ബന്ധുവിന്റെ വാഹനം എത്തിച്ച് പുത്തുമല വഴി എലവയൽ എന്ന സ്ഥലത്തേക്ക് അവരെ അയച്ചു. ഉരുൾപൊട്ടൽ കാരണമുള്ള പരുക്കൊന്നും ഇവർക്കില്ല. ഈ മേഖലയിൽ ഇനി ആരും താമസിക്കുന്നില്ലെന്നും രക്ഷാപ്രവർത്തകർ മാധ്യമങ്ങളോടു പറഞ്ഞു.
‘പഞ്ചാബിഹൗസ്’ നിർമിച്ചതിൽ അപാകത; ഹരിശ്രീ അശോകന് 17.83 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
അതേസമയം, ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല ഭാഗങ്ങളിൽ മരണം 316 ആയി. ഇനി 298 പേരെ കണ്ടെത്താനുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ചാലിയാറിൽനിന്ന് ഇതുവരെ കണ്ടെടുത്തത് 172 മൃതദേഹങ്ങളാണ്.
മന്ത്രിയുടെ തന്ത്രങ്ങൾ…!!! റെക്കോഡ് കലക്‌ഷൻ നേടി കെഎസ്ആർടിസി