വയനാട് ദുരന്തം: സഹായഹസ്തവുമായി താരനിര

വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നൽകി ചലച്ചിത്ര താരങ്ങളും.

കമല്‍ ഹാസന്‍ 25 ലക്ഷം രൂപ

മമ്മൂട്ടി 20 ലക്ഷം രൂപ

സൂര്യ 25 ലക്ഷം രൂപ

ഫഹദ് ഫാസില്‍, നസ്രിയ നസീം & ഫ്രണ്ട്സ് 25 ലക്ഷം രൂപ

ദുൽഖർ സൽമാൻ 15 ലക്ഷം രൂപ

കാര്‍ത്തി 15 ലക്ഷം രൂപ

ജ്യോതിക 10 ലക്ഷം രൂപ
എന്നിങ്ങനെയാണ് സംഭാവനകൾ. ഇതിനുപുറമെ കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ ഒരു കോടി രൂപ, ഐ.ബി.എം സീനിയർ വൈസ് പ്രസിഡന്‍റ് ദിനേഷ് നിർമ്മൽ 25 ലക്ഷം രൂപ
സിപിഐഎം തമിഴ്നാട്, ത്രിപുര സംസ്ഥാന കമ്മിറ്റികള്‍ 10 ലക്ഷം രൂപ വീതം.
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ 10 ലക്ഷം രൂപ, തിരുനെല്ലി ദേവസ്വം 5 ലക്ഷം രൂപ.

മലപ്പുറം ജില്ലയിലെ വിരമിച്ച അധ്യാപകരുടെ കൂട്ടായ്മയായ ഷെല്‍ട്ടര്‍ ചാരിറ്റബിള്‍ സൊസൈറ്റി 5 ലക്ഷം രൂപ. കെ.ടി. ജലീൽ എംഎൽഎ മകളുടെ കല്യാണ ചെലവിലേക്ക് കരുതിവെച്ച 5 ലക്ഷം രൂപ, തൃശ്ശിലേരി ദേവസ്വം 2 ലക്ഷം രൂപ, കെ.എസ്.ഇ.ബി പെന്‍ഷനേഴ്സ് അസോസിയേഷന്‍ 2 ലക്ഷം രൂപ,കണ്ണൂർ ജില്ലാ പോലീസ് സഹകരണ സംഘം 5 ലക്ഷം രൂപ, കോഴിക്കോട് സിറ്റി പോലീസ് എംപ്ലോയീസ് സഹകരണ സംഘം 2 ലക്ഷം രൂപ, ഡോക്യൂമെന്ററി സംവിധായകൻ ആനന്ദ് പട് വർദ്ധൻ ഡോക്യൂമെന്‍ററി ഹ്രസ്വചിത്രമേളയിൽ ലഭിച്ച പുരസ്കാര തുക 2,20,000 രൂപ, കല്‍പ്പറ്റ സ്വദേശി പാർവ്വതി വി സി 1 ലക്ഷം രൂപ, തിരുവനന്തപുരം പേട്ട സ്വദേശിനി എലിസബത്ത് ജോസ് 50,000 രൂപ, യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ ഒരു മാസത്തെ എംഎല്‍എ പെന്‍ഷന്‍ തുകയായ 40,000 രൂപ, മാധ്യമ പ്രവര്‍ത്തകന്‍ ഡോ. അരുണ്‍ കുമാര്‍, ഐ വി ദാസ് പുരസ്ക്കാര തുകയായ 25,000 രൂപ, സബ് ഇന്‍സ്പെക്ടര്‍ റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ 25,000 രൂപ, കിറ്റ്സ് 31,000 രൂപ, പ്രഥമ കേരള പ്രഭാ പുരസ്ക്കാര ജേതാവ് റ്റി മാധവ മേനോന്‍ 20,001 രൂപ എന്നിങ്ങനെ സംഭാവനകൾ നൽകി. കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ (കെ.എസ്.എസ്.ഐ.എ) ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഒരേക്കര്‍ സ്ഥലം കണ്ടെത്തി 10 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7