വയനാട്ടിൽ വീണ്ടും അതിതീവ്രമഴയ്ക്ക് സാധ്യത; റെഡ് അലർട്ട് പ്രഖ്യാപിച്ചു; മരിച്ചവരുടെ എണ്ണം 270 ആയി

കല്പറ്റ: അതിതീവ്രമഴയ്ക്കുള്ള സാഹചര്യം നിലനിൽക്കുന്നതിനാൽ വയനാട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 270 ആയി. മരണ സംഖ്യ ഇനിയും ഉയരാനാണു സാധ്യത. മേപ്പാടി സർക്കാർ ആശുപത്രിയിൽ ഇന്ന് 34 മൃതദേഹങ്ങൾ എത്തിച്ചു. 96 മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുന്നൂറോളം പേരെ ഉരുൾപൊട്ടലിൽ കാണാതായിട്ടുണ്ട്. 91 ശരീരഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. പോത്തുകല്ലിൽ ചാലിയാറിൽനിന്ന് ഇന്ന് 71 മൃതദേഹങ്ങളാണു കണ്ടെടുത്തത്. രാത്രിയായതോടെ ചാലിയാറിൽ തിരച്ചിൽ അവസാനിപ്പിച്ചു. നാളെ രാവിലെ പുനരാരംഭിക്കും. പോത്തുകല്ലിൽനിന്ന് ഇന്ന് 31 മൃതദേഹങ്ങൾ മേപ്പാടി ഹൈസ്കൂളിൽ എത്തിച്ചു. പ്രിയപ്പെട്ടവരെ തിരിച്ചറിയുന്നതിനായി നിരവധിപേരാണു സ്കൂൾ മുറ്റത്ത് തടിച്ചുകൂടിയിരിക്കുന്നത്.

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി;

അതേസമയം, അതിതീവ്ര മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കാലാവസ്ഥ പ്രതികൂലമാകുന്നതിനു മുൻപേ ബെയ്‌ലി പാലം നിർമാണം പൂർത്തിയാക്കാനൊരുങ്ങുകയാണു സൈന്യം. പകൽ കാലാവസ്ഥ മോശമായതിനെ തുടർന്നു പാലം നിർമാണം അൽപ്പസമയത്തേക്കു നിർത്തിവെക്കേണ്ടി വന്നിരുന്നു. 190 മീറ്റർ നീളമുള്ള പാലമാണു നിർമിക്കേണ്ടത്. ഇതിൽ 120 മീറ്ററോളം നിർമാണം ഏകദേശം പൂർത്തിയായിട്ടുണ്ട്.മുണ്ടക്കൈ പുഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നു താൽക്കാലികമായി തടികൊണ്ടുനിർമിച്ച പാലം മുങ്ങിയിരുന്നു.

ഭക്ഷണവണ്ടികൾ ഉൾപ്പെടെ പൊലീസ് തടഞ്ഞു..!! ദുരന്ത സ്ഥലത്തേക്ക് വാഹനങ്ങൾ കടത്തിവിടാത്തതിന് മന്ത്രിമാരോട് കയർത്ത് പ്രദേശവാസികൾ..; സംഘർഷാവസ്ഥ

വയനാട് ജില്ലയിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിലും മുൻ വർഷങ്ങളിൽ ഉരുൾപൊട്ടിയ പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പുലർത്തണമെന്നു വയനാട് ജില്ലാ കലക്ടർ ഡി.ആർ.മേഘശ്രീ അറിയിച്ചു. കുറുമ്പാലക്കോട്ട, ലക്കിടി മണിക്കുന്നു മല, മുട്ടിൽ കോൽപ്പാറ കോളനി, കാപ്പിക്കളം, സുഗന്ധഗിരി, പൊഴുതന പ്രദേശങ്ങളിൽ അതീവ ജാഗ്രത പുലർത്തണം. അപകട ഭീഷണി നിലനിൽക്കുന്നതിനാൽ ക്യാംപിലേക്ക് മാറാൻ ആവശ്യപ്പെട്ടിട്ടുള്ളവർ എത്രയും വേഗം താമസസ്ഥലത്തു നിന്നും ക്യാംപുകളിലേക്കു മാറണമെന്നും കലക്ടർ അറിയിച്ചു. തദേശ സ്ഥാപന സെക്രട്ടറിമാരും വില്ലേജ് ഓഫിസർമാരും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും കലക്ടർ ആവശ്യപ്പെട്ടു.

ഇന്ത്യൻ താരങ്ങളെ വിമർശിച്ച ഇൻസമാമുൽ ഹഖിന് ചുട്ട മറുപടി കൊടുത്ത് മുഹമ്മദ് ഷമി; പറ‌ഞ്ഞത് മോശമായെന്ന് മുൻ പാക് താരം

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7