സ്വർണ്ണവില കുതിച്ച് കയറി പവന് അരലക്ഷത്തിലേക്ക് ; ഇന്ന് മാത്രം കൂടിയത്..

കൊച്ചി: സ്വർണ്ണവില ഇന്ന് ഗ്രാമിന് 100 രൂപ ഗ്രാമിന് വർധിച്ച് 6180 രൂപയും, പവന് 800 രൂപ വര്‍ദ്ധിച്ച് 49440 രൂപയുമായി. സ്വർണ്ണവില പവന് 50,000 ത്തിൽ എത്താൻ 560 രൂപയുടെ വ്യത്യാസം മാത്രം.
അന്താരാഷ്ട്ര സ്വർണ്ണവില 2200 ഡോളർ മറികടന്ന് 2019 ഡോളർ വരെ എത്തിയതിനു ശേഷം ഇപ്പോൾ 2203 ഡോളറിലാണ്.
ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.05 ആണ്. 24 കാരറ്റ് സ്വർണ്ണക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 68 ലക്ഷം രൂപയ്ക്ക് അടുത്തായിട്ടുണ്ട്. പലിശ നിരക്ക് മാറ്റമില്ലാതെ തൽസ്ഥിതി തുടരുമെന്ന യുഎസ് ഫെഡറൽ റിസർവിന്റെ പണനയ പ്രഖ്യാപനമാണ് വിലക്കുതിപ്പിന് കാരണം.
നിക്ഷേപകർ വലിയതോതിൽ സ്വർണത്തിൽ താൽപര്യം കാട്ടുന്നതും വിലവർധന കാരണമായിട്ടുണ്ടെന്ന് AKGSMA സംസ്ഥാന ട്രഷറർ,അഡ്വഎസ്.അബ്ദുൽ നാസർ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7