മലപ്പുറം: സംസ്ഥാനത്ത് വിവിധ ജില്ലകളിലായി പതിനൊന്ന് പി എഫ് ഐ കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന. വയനാട്, തൃശൂർ, മലപ്പും, എറണാകുളം ജില്ലകളിലാണ് ഇ ഡി റെയ്ഡ് നടത്തുന്നത്. ഇതിൽ മലപ്പുറത്ത് മാത്രം എട്ട് കേന്ദ്രങ്ങളിലാണ് പരിശോധന നടത്തുന്നത്. പി എഫ് ഐ മുൻ സംസ്ഥാന നേതാവ് ലത്തീഫ് പോക്കാക്കില്ലത്തിന്റെ വീട്ടിലും, വയനാട് ചെറ്റപ്പാലം സ്വദേശി സമദിന്റെ വീട്ടിലുമൊക്കെ ഇഡി പരിശോധന നടത്തുന്നുണ്ട്. കള്ളപ്പണം വെളുപ്പിച്ചെന്ന സംശയത്തിന്റെ പുറത്താണ് റെയ്ഡ് നടത്തുന്നത്.
തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഹവാല പണം വന്നിട്ടുണ്ടെന്നാണ് ഇ ഡി ഉദ്യോഗസ്ഥർ ആരോപിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ എൻ ഐ എ അററ്റ് ചെയ്തവരെയും ഇ ഡി ചോദ്യം ചെയ്തിരുന്നു. കേരളത്തിൽ പി എഫ് ഐ സെൽസ് സജീവമാണെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ.