ഒന്‍പതുവയസ്സുകാരിയെ എടുത്തെറിഞ്ഞ് യുവാവിന്റെ ക്രൂരത, കുട്ടി ആശുപത്രിയില്‍; പ്രതി കസ്റ്റഡിയില്‍

കാസര്‍കോട്: മഞ്ചേശ്വരം മംഗല്‍പാടിയില്‍ മദ്രസ വിദ്യാര്‍ഥിനിയെ യുവാവ് എടുത്തെറിഞ്ഞു. കുഞ്ചത്തൂര്‍ സ്വദേശിയായ അബൂബക്കര്‍ സിദ്ദീഖ് ആണ് ഒന്‍പതുവയസ്സുകാരിയെ എടുത്തുയര്‍ത്തിയശേഷം നിലത്തേക്ക് തന്നെ എറിഞ്ഞത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാവിലെ ഉദ്യാവരയിലെ ജമാഅത്ത് പള്ളിക്ക് സമീപമായിരുന്നു സംഭവം. മദ്രസയില്‍നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെയാണ് അബൂബക്കര്‍ സിദ്ദീഖ് യാതൊരു പ്രകോപനവുമില്ലാതെ ആക്രമിച്ചത്.

സൈക്കോ എന്ന ഇരട്ടപ്പേരുള്ള അബൂബക്കര്‍ സിദ്ദീഖ് നേരത്തെയും മദ്രസ വിദ്യാര്‍ഥികളെ ആക്രമിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. വ്യാഴാഴ്ച രാവിലെയുണ്ടായ സംഭവത്തില്‍ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7