താരസംഘടനയുടെ പരിപാടിയിൽ തമ്മിലടിച്ച് സീരിയൽ താരങ്ങൾ

താരസംഘടനയുടെ പരിപാടിയിൽ തമ്മിലടിച്ച് സീരിയൽ നായികമാർ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ ജനകീയ റിയാലിറ്റി ഷോ ആണ്, അരം + അരം = കിന്നരം.

ടെലിവിഷൻ താരസംഘടനയായ ‘ആത്മ’യുടെ നേതൃത്വത്തിൽ മുപ്പതോളം മിനിസ്ക്രീൻ താരങ്ങൾ അണിനിരക്കുന്ന ഈ ഷോയുടെ ഷൂട്ടിംഗ് സമയത്ത് സീരിയൽ കഥയെ വെല്ലുന്ന ട്വിസ്റ്റുകളാണ് അരങ്ങേറിയത്.

കണ്ണീർ കഥകളിലെ നായികാ-നായകന്മാർ പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചും, പൊട്ടിത്തെറിച്ചും, വാദപ്രതിവാദങ്ങളുമായി തമ്മിലടിക്കുന്ന തയാണ് റിപ്പോർട്ട്.
സിനിമ സീരിയൽ താരം ലക്ഷ്മി പ്രിയ, പ്രീത, നിൻസി തുടങ്ങി പ്രിയപ്പെട്ട താരങ്ങൾക്ക് ഗ്രൂമിംഗ് സമയത്തുണ്ടായ ദുരനുഭവങ്ങൾ വേദിയിൽ തുറന്നു പറഞ്ഞതാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്.

ഇതേതുടർന്ന് ടീം ക്യാപ്റ്റൻമാരായ സാജൻസൂര്യ, രാജേഷ് ഹെബ്ബാർ,സ്റ്റെഫി ലിയോൺ എന്നിവർ തങ്ങളുടെ നിലപാട് വ്യക്തമാക്കി ടീമിൽ തുടരാൻ വിസമ്മതം അറിയിച്ചു. ഒരേ ടീം ക്യാപ്റ്റൻമാരായ സാജൻസൂര്യയും ലക്ഷ്മിപ്രിയ യും തങ്ങൾക്കിടയിലെ അസ്വാരസ്യങ്ങൾ ഉറക്കെ പറഞ്ഞതോടെ പ്രശ്നങ്ങൾ ഗുരുതരമായി.

പരിപാടിയിൽ കുഴപ്പങ്ങൾ ഇല്ല എന്ന് അണിയറപ്രവർത്തകരും സംവിധായകനും പറയുന്നുണ്ടെങ്കിലും വരാൻപോകുന്ന എപ്പിസോഡുകളിലൂടെ പ്രേക്ഷകർക്ക് സത്യം തിരിച്ചറിയാൻ സാധിക്കും എന്ന അവസ്ഥയിലാണ് കാര്യങ്ങൾ നീങ്ങുന്നത്.

സൂര്യ ടിവിയിൽ വ്യാഴം – വെള്ളി ദിവസങ്ങളിൽ രാത്രി 8.30 ന് ആണ് അരം + അരം = കിന്നരം

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7