ബംഗലൂരു: ബംഗലൂരുവില്‍ കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് ഏഴ് പേര് മരിച്ചു. തമിഴ്നാട്ടിലെ ഹൊസൂരില്‍ നിന്നുള്ള എം്എല്‍.എയും ഡി.എം.കെ നേതാവുമായ വൈ. പ്രകാശിന്റെ മകന് കരുണ സാഗറും മരുമകള്‍ ബിന്ദുവും മരിച്ചവരില്‍ പെടുന്നു.
ഇവര്‍ സഞ്ചരിച്ച ഔഡി ക്യൂ 3 കാര്‍ തെരുവുവിളക്കിന്റെ പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. കൊരമംഗല മേഖലയില്‍ ഇന്നു പുലര്‍ച്ചെ 2.30 ഓടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്നവരില്‍ ആരുംതന്നെ സീറ്റ്ബെല്‍റ്റ് ഇട്ടിരുന്നില്ല. അമിത വേഗതയിലായിരുന്ന കാര്‍ നിയന്ത്രണംവിട്ട് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയാണ് വൈദ്യൂതി പോസ്റ്റില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ചക്രം തെറിച്ചുപോകുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.
മൂന്ന സ്ത്രീകളും മരിച്ചവരില്‍ പെടുന്നു. ആറ് പേര് സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. രാത്രിയില്‍ കാര്‍ സവാരിക്കിറങ്ങിയതായിരുന്നു സംഘം.