ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം സ്വർണവിലയിൽ വീണ്ടുംവർധന. വ്യാഴാഴ്ച 120 രൂപ കൂടി പവന്റെ വില 36,480 രൂപയായി. ഗ്രാമിന് 15 രൂപ വർധിച്ച് 4560 രൂപയുമായി. രണ്ടുദിവസമായി 36,360 രൂപയിൽ തുടരുകയായിരുന്നു വില.
അന്തർദേശീയ വിപണിയിൽ വിലയിൽ കാര്യമായ വ്യതിയാനമുണ്ടായില്ല. ഔൺസിന് 1,869.50 ഡോളർ നിലവാരത്തിലാണ് വില. ഡോളർ കരുത്താർജിച്ചതും യുഎസ് ട്രഷറി ആദായം 1.66ശതമാനമായി വർധിച്ചതും സ്വർണവിലയെ പിടിച്ചുനിർത്തി.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 0.32ശതമാനം താഴ്ന്ന് 10 ഗ്രാമിന് 48,520 രൂപയിലെത്തി.