ഭാര്യയുടെ നിയമന വിവാദത്തില്‍ മറുപടിയുമായി മുന്‍ എം.പി എം.ബി രാജേഷ്; നിയമനം തടയാന്‍ ഉപജാപങ്ങള്‍ നടന്നു

പാലക്കാട്: കാലടി സര്‍വകലാശാലയില്‍ ഭാര്യയുടെ അസി.പ്രാഫസര്‍ നിയമന വിവാദത്തില്‍ മറുപടിയുമായി മുന്‍ എം.പി എം.ബി രാജേഷ്. ഇന്റര്‍വ്യൂ ബോര്‍ഡിലെ പ്രമുഖനു വേണ്ടപ്പെട്ട ഒരു ഉദ്യോഗാര്‍ത്ഥിക്കു വേണ്ടിയാണ് തന്റെ ഭാര്യ നിനിതയുടെ നിയമനത്തിനെതിരെ വിവാദമുണ്ടാക്കിയത്. ഭാര്യയുടെ നിയമനം തടയാന്‍ മൂന്നു വിധത്തിലുള്ള ഉപജാപങ്ങള്‍ നടന്നു. സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന് കണ്ടപ്പോഴാണ് കത്ത് പുറത്തുവിട്ട് വിാദമാക്കിയതെന്നും എം.ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.

മൂന്നു തലത്തിലുള്ള ഉപജാപങ്ങളാണ് നടത്തിയത്. ആദ്യം ഇന്റര്‍വ്യൂവിന് പങ്കെടുക്കാതിരിക്കാന്‍ നീക്കം നടത്തി. ഇന്റര്‍വ്യൂവിന് എത്തിയപ്പോള്‍ യോഗ്യത ഇല്ലെന്ന് ആരോപിച്ചു. പി.എച്ച്ഡി ജോലിക്ക് അപേക്ഷിച്ച ശേഷമാണ് ലഭിച്ചതെന്ന് സര്‍വകലാശാലയിലേക്ക് സന്ദേശങ്ങള്‍ എത്തി. പിന്നീട് നിനിതയുടെ പി.എച്ച്.ഡിയില്‍ കേസുണ്ടെന്ന് ആരോപണം ഉന്നയിച്ചു.

ഇന്റര്‍വ്യുബോര്‍ഡിലും നിനിതയ്‌ക്കെതിരെ ഉപജാപ ശ്രമം നടന്നു. അത് വിജയിക്കാതെ വന്നപ്പോള്‍ 31ന് രാത്രി മൂന്നു പേരും ഒപ്പുവച്ച കത്ത് മൂന്നാമതൊരാള്‍ വഴി ഭാര്യക്ക് നല്‍കുകയായിരുന്നു. പിന്‍വാങ്ങിയാല്‍ കുഴപ്പമില്ല. പിന്‍വാങ്ങിയില്ലെങ്കില്‍ മാധ്യമങ്ങള്‍ക്ക് നല്‍കി വാര്‍ത്തയാകും എന്നായിരുന്നു സന്ദേശം. കത്തിനെ കുറിച്ച് അന്വേഷിക്കാന്‍ ഭാര്യ സര്‍വകലാശാല രജിസ്ട്രാര്‍ക്ക് ഇ മെയില്‍ അയച്ചിട്ടുണ്ടെന്നും രാജേഷ് പറഞ്ഞു.

ഇതിനിടെ ഇടനിലക്കാരന്‍ വിളിച്ച് തീരുമാനത്തെ കുറിച്ച് അന്വേഷിച്ചു. തന്നെ നേരിട്ടുവിളിച്ചു. സുഹൃത്ത് വഴി വിവരങ്ങള്‍ തിരക്കി. ഈ മാസം മൂന്നിന് വൈകിട്ട് ജോലിയില്‍ പ്രവേശിപ്പതോടെ പരസ്യ പ്രതികരണം വന്നുവെന്നും രാജേഷ് ചൂണ്ടി്ക്കാട്ടി.

ഇന്റര്‍വൂ ബോര്‍ഡിന് പരാതി ഉണ്ടെങ്കില്‍ പരാതി ഉന്നയിക്കാം. അതെന്തിനാണ് ഉദ്യോഗര്‍ത്ഥിക്ക് എത്തിച്ച് നല്‍കുന്നതും മറ്റൊരാള്‍ക്ക് നല്‍കുന്നതും?. പിന്‍മാറിയില്ലെങ്കില്‍ ഈ കാര്യം പറഞ്ഞ് അപമാനിക്കുമെന്നാണ് അവരുടെ നില. 80 പേരുടെ യോഗ്യത പട്ടികയില്‍ നിന്നാണ് നിനിത അടക്കം അഞ്ചു പേരെ വിഌച്ചതെന്നും രാജേഷ് പറഞ്ഞു. അവരുടെ സ്ഥാപിത താല്‍പര്യം നടക്കാതെ വന്നതാണ് കത്ത് പുറത്തുവിടാന്‍ കാരണം.

സമ്മര്‍ദ്ദവും ഭീഷണിയും വന്നതോടെ വഴങ്ങില്ലെന്ന് തീരുമാനിച്ചു. ആ മൂന്നു പേരുടെയും രാഷ്ട്രീയ വിരോധമാണെന്ന് താന്‍ കരുതുന്നില്ല. വ്യക്തിപരമാണ് കാരണം. അവര്‍ക്ക് വേണ്ടപ്പെട്ട ഒരു ഉദ്യോഗാര്‍ത്ഥിക്ക് വേണ്ടിയാണ് ഈ സമ്മര്‍ദ്ദം. ഭാഷ വിഭാഗത്തിലെ വിദഗ്ധനായ ബോര്‍ഡ് അംഗത്തിനു വേണ്ടി മറ്റുള്ള രണ്ടുപേരും കൂട്ടുനിന്നു. നിനിത പിന്മാറിയാല്‍ ആര്‍ക്കാണ് ഗുണമെന്ന് പരിശോധിച്ചാല്‍ മനസ്സിലാകും. ആ ഉദ്യോഗാര്‍ത്ഥി അതില്‍ ഒരാളുടെ കീഴില്‍ ജോലി ചെയ്യുന്നയാളാണ്. അയാള്‍ എഴുതി നല്‍കിയ കോണ്‍ടാക്ട് സര്‍ട്ടിഫിക്കറ്റും കൊണ്ടാണ് അവര്‍ ഇന്‍ര്‍വ്യൂവിന് വന്നത്. ഇവര്‍ എല്ലാവരുമായി ആ ഉദ്യോഗാര്‍ത്ഥിക്ക് ബന്ധമുണ്ട്.

ഭാര്യയ്ക്ക് ഈ ജോലിക്ക് പോകേണ്ട ഒരു കാര്യവുമുണ്ടായിരുന്നില്ല. സൗകര്യപ്രദമായ ജോലി ഉണ്ട്. 125 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്തു തന്നെ േജാലിക്ക് പോകാന്‍ ബുദ്ധിമുട്ടുണ്ട്. എന്നാല്‍ സമ്മര്‍ദ്ദവും ഭീഷണിയും വന്നതോടെയാണ് ജോലി സ്വീകരിക്കാന്‍ തന്നെ തീരുമാനിച്ചതെന്നും രാജേഷ് പറഞ്ഞു. തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ല. നിനിത ജോലിക്ക് ഹാജരാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7