കോവിഡ് ബാധിച്ച സ്ത്രീകളെ രാത്രികാലങ്ങളിൽ ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടതില്ലെന്ന് ആരോഗ്യവകുപ്പിന്റെ നിർദേശം.
ആറന്മുളയിൽ കോവിഡ് ബാധിച്ച യുവതിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച സംഭവത്തെ തുടർന്നാണ് പുതിയ തീരുമാനം.
അടിയന്തര സാഹചര്യത്തിൽ മാത്രം രാത്രിയിൽ ആംബുലൻസ് അയച്ചാൽ മതിയെന്നും സ്ത്രീകളെ ചികിത്സാ കേന്ദ്രത്തിലെത്തിക്കേണ്ടി വന്നാൽ ആരോഗ്യ പ്രവർത്തകർ ഒപ്പമുണ്ടാകണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.