ഭര്‍ത്താവിനെ വധിച്ച കേസില്‍ മലയാളി നഴ്‌സിന്റെ വധശിക്ഷ ശരിവച്ചു

യെമന്‍കാരനായ ഭര്‍ത്താവിനെ വധിച്ച കേസില്‍ മലയാളി നഴ്‌സിന്റെ വധശിക്ഷ മേല്‍ക്കോടതി ശരിവച്ചു. പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയയുടെ ശിക്ഷയാണ് ശരിവച്ചത്. നേരത്തെ ട്രൈബ്യൂണല്‍ ആണ് ശിക്ഷ വിധിച്ചത്. ഇതിനെതിരെ മേല്‍ക്കോടതിയില്‍ നല്‍കിയ അപ്പീല്‍ ആണ് ഇന്നലെ തള്ളിയത്. നവംബറില്‍ വരാനിരുന്ന വിധി കൊവിഡ് പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുകയായിരുന്നു.

നിമിഷ പ്രിയ്‌ക്കൊപ്പം യെമനില്‍ ക്ലിനിക്ക് നടത്തിയിരുന്ന ഭര്‍ത്താവ് തലാല്‍ അബ്ദുമഹ്ദിയെ കൊന്ന് വീട്ടിലെ വാട്ടര്‍ ടാങ്കില്‍ തള്ളിയെന്നാണ് കേസ്. മൃതദേഹം ഒളിപ്പിക്കാന്‍ കൂട്ടുനിന്ന നഴ്‌സ് ഹനാന് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. 2017ലായിരുന്നു സംഭവം. ലാല്‍ അബ്ദുമഹ്ദിയുടെ ജീവന്റെ വിലയായി 70 ലക്ഷം രൂപ നല്‍കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിന് കഴിയാതെ വന്നതോടെയാണ് ശിക്ഷ ശരിവച്ചത്.

മേല്‍ക്കോടതി വിധിക്കെതിരെ പ്രസിഡന്റ് അധ്യക്ഷനായ പരമോന്നത കോടതിക്ക് അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ് യെനില്‍ നിമിഷയ്ക്ക് വേണ്ടി കേസ് നടത്തുന്ന എംബസിയും മറ്റ് അധികൃതരും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7