കണ്ണിൽ ചോരയില്ലാത്ത കൊടുംകുറ്റവാളികൾ ഉണ്ട് അവിടെ അമേരിക്കയിൽ. അവർ പോലും ഇങ്ങനെ ഒരു കൊടും ക്രൂരത ചെയ്യാൻ മടിക്കും. അവരെക്കാൾ വലിയ ക്രിമിനൽ ആണവൻ. ക്രൂരൻ, ആ കുട്ടിയുടെ ചിരിക്കുന്ന മുഖം കണ്ണിൽ നിന്നും മായുന്നില്ല. അവളുടെ ആരും അല്ലാതിരുന്നിട്ടും കൂടി ഞങ്ങൾക്കുണ്ട് വലിയ വേദന. അപ്പോൾ ആ കുട്ടിയുടെ പ്രിയപ്പെട്ടവരുടെ കാര്യമോ?
അമ്മ നഷ്ടപ്പെട്ട കുഞ്ഞിന്റെ വേദനയോ? ഷെൻസിയുടെ വാക്കുകളിൽ പോലുമുണ്ടെന്ന് നടുക്കം. അമേരിക്കയിലെ മയാമിൽ ഭർത്താവിന്റെ കൈകളാൽ അതിദാരുണമായി കൊല്ലപ്പെട്ട മെറിൻ ജോയിയുടെ മരണം ഷെൻസിയെ പോലുള്ള അയൽവാസികളിൽ ഏൽപ്പിച്ച ആഘാതം ചെറുതല്ല. മയാമിയിലെ മലയാളി സമൂഹത്തിനിടയിലെ പുഞ്ചിരിക്കുന്ന മുഖം. സഹപ്രവർത്തകർക്കിടയിലെ ബ്രില്ലിയന്റ് ഗേൾ. അവൾക്ക് സംഭവിച്ച ആ വിധി കുടുംബത്തിൽ മറ്റാർക്കും സംഭവിച്ച പോലെ ഒരു തോന്നൽ. കൊടുംക്രൂരതയുടെ കഥയും അതിന്റെ പിന്നാമ്പുറവും ഒന്നൊന്നായി ചുരുളഴിയുമ്പോൾ സമീപവാസി കൂടിയായ ഷെൻസി നടുക്കം രേഖപ്പെടുത്തുകയാണ്. ഞങ്ങൾ മലയാളികൾക്കിടയിലെ ചുറുചുറുക്കുള്ള മുഖമായിരുന്നു മെറിൻ. ജോലിയിലും ജീവിതത്തിലും വളരെ ആക്ടീവ് ആയ ഒരു വ്യക്തി. അവൾക്കാണ് ഈ വിധി സംഭവിച്ചത് എന്ന് ഓർക്കുമ്പോൾ വല്ലാത്ത ഒരു ഷോക്ക് ആണ്. ഷെൻസിയുടെ വാക്കുകളിലും മാനടുക്കം പ്രകടമാകുന്നു. മെറിനും ഭർത്താവ് ഫിലിപ്പ്നും ഇടയിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അത് ഇങ്ങനെ ഒരു ക്രൂരകൃത്യത്തിന് ലേക്ക് നയിക്കും എന്ന് ഞങ്ങൾ സ്വപ്നത്തിൽ പോലും കരുതിയില്ല. കഴിഞ്ഞ ഡിസംബറിൽ ഇവർ അവസാനമായി നാട്ടിലെത്തിയപ്പോൾ രണ്ടായിട്ട് ആണ് തിരിച്ചു പോയത്. ആ വരവിൽ ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം പ്രകടമായിരുന്നു. അവസാനമായി നാട്ടിൽ പോയപ്പോൾ അവിടെയും എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടാക്കി എന്നാണ് അറിയാൻ കഴിയുന്നത്. തങ്ങൾക്കിടയിലെ പ്രശ്നങ്ങൾ മെറിൻ വീട്ടുകാരെ അറിയിച്ചിരുന്നെങ്കിലും ഇത്തരത്തിൽ മൂർച്ച ചേരുന്നതായി കുടുംബാംഗങ്ങൾക്ക് പോലും അറിയില്ലായിരുന്നു. കഴിഞ്ഞ അവധിക്ക് നാട്ടിൽ പോയപ്പോൾ രണ്ടു വയസ്സുകാരി നോറയെ മെറിൻ അവിടെ നിർത്തിയിട്ട് ആണ് വന്നത്. തിരികെയെത്തിയ ശേഷം ഇവിടെ വാടകയ്ക്കാണ് താമസിച്ചിരുന്നത്. ചെറിയ രീതിയിലുള്ള വഴക്കുകൾ ഇരുവരും പറഞ്ഞു തീർക്കുമെന്നാണ് കുടുംബാംഗങ്ങൾ കരുതിയിരുന്നത്. കാര്യങ്ങൾ കൈവിട്ടു പോകുമെന്ന അവസ്ഥ വന്നപ്പോൾ അവനുമായി ഒത്തു പോകാൻ കഴിയില്ല എന്ന് മെറിൻ ഉറപ്പിച്ചപ്പോൾ ഡിവോഴ്സിന് ശ്രമിച്ചിരുന്നു. അതിന്റെ കലി ആവണം അവനെ കൊണ്ട് ഇതെല്ലാം ചെയ്യിച്ചത്. അറിയാൻ കഴിഞ്ഞത് അവനെ കാര്യമായ ജോലിയോ വരുമാനമോ ഒന്നും ഇല്ല എന്നാണ്. ഞങ്ങൾ ഇവിടുത്തെ മലയാളികളെല്ലാം ഒരു കുടുംബം പോലെയാണ് കഴിഞ്ഞിരുന്നത്. അവൻ ഞങ്ങളിൽ നിന്ന് എല്ലാം ഒഴിഞ്ഞ നിന്നിരുന്നത്. പള്ളിയിൽ പോലും ഫിലിപ്പ് വരാറില്ലായിരുന്നു. അവളെ ആശ്രയിച്ച് ആകണം അവൻ കഴിഞ്ഞു കൂടിയിരുന്നത്. അവന് ആകെ ഉണ്ടായിരുന്ന ജോലി മികച്ച ആയിരുന്നില്ല. അതിന്റെ ഈഗോയും ഉണ്ടായിരുന്നിരിക്കണം.
ഭാര്യക്ക് തന്നെക്കാൾ മികച്ച ജോലിയും സമൂഹത്തിൽ മികച്ച സ്ഥാനവും ലഭിക്കുന്നത് അവനെ ചൊടിപ്പിച്ചു എന്ന് മെറിന്റെ സുഹൃത്തുക്കൾ പറഞ്ഞു അറിയാൻ കഴിഞ്ഞു. ഒരു പക്ഷെ അവനെ കൊണ്ടു ഇതൊക്കെ ചെയ്യിച്ചത് ഈഗോ ആയിരിക്കും. അന്ന് മയമായിലെ ബ്രോവാർഡ് ഹെൽത് ക്ലോറൽ സ്പ്രിക്‌സ് ആശുപത്രിയിലെ മെറിന്റെ അവസാന ദിവസം ആയിരുന്നു. ഇവിടുന്ന് അൽപ്പം മാറിയുള്ള തബായിലെ ആശുപത്രിയിലേക്ക് മാറാൻ ഇരുന്നതാണ് മെറിൻ. അവിടെത്തന്നെ താമസവും ശരിയാക്കിയിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. അവൾ ആഗ്രഹിച്ച ഒരു മാറ്റം ആയിരുന്നില്ല അവനിൽ നിന്ന് ഒഴിഞ്ഞു മാറുക എന്നത് മാത്രമായിരുന്നു മെറിന്റെ ലക്ഷ്യം. അവസാന ഷിഫ്റ്റ് പൂർത്തിയാക്കി യാത്ര പറഞ്ഞിറങ്ങും മുൻപ് മെറിൻ എല്ലാവരെയും കെട്ടിപ്പിടിച്ചു കരഞ്ഞു.മെറിൻ തിരിച്ച് ഇറങ്ങുന്നത് നോക്കി ഫിലിപ്പ് ആശുപത്രിയിലെ പാർക്കിംഗ് ഗ്രൗണ്ടിൽ പമ്മി ഇരിക്കുകയായിരുന്നു. മെറിൻ വന്നതും കത്തിയുമായി ചാടിവീണു. 17 തവണയാണ് ആ ദുഷ്ടൻ കത്തി കുത്തി ഇറക്കിയത്. ഓടിയടുത്ത സെക്യൂരിറ്റിയും അവൻ കുത്തി. നിമിഷനേരം കൊണ്ട് അവിടെ ആകെ രക്തക്കളം ആയി. കുത്തിയിട്ട് ശേഷം രക്തത്തിൽ കുളിച്ചുകിടക്കുന്ന മെറിന് ശരീരത്തിലേക്ക് രണ്ടു തവണ കാർ കയറ്റി ഇറക്കി. മരണ റിപ്പോർട്ട് എഴുതിയ ഡോക്ടർ പറഞ്ഞത് അവൻ കാർ കയറ്റി ഇറക്കി ഇല്ലായിരുന്നുവെങ്കിൽ ഒരു പ്രതീക്ഷ മെറിനെ രക്ഷിക്കാമായിരുന്നു എന്നാണ്. കൃത്യം നടത്തിയ ശേഷം അവൻ താമസിക്കുന്ന ഹോട്ടലിലേക്ക് ഡ്രൈവ് ചെയ്തു പോയി. ഹോട്ടലിൽ എത്തിയ ശേഷം സ്വന്തമായി കത്തികൊണ്ട് കുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. അപ്പോഴേക്കും ദൃക്സാക്ഷികൾ വിളിച്ചു പറഞ്ഞതനുസരിച്ച് പോലീസ് അവിടെ എത്തി അവനെ പിടികൂടി. ഇപ്പോൾ നെവിൻ പോലീസ് കസ്റ്റഡിയിലാണ്. ഇതൊക്കെ പറയുമ്പോൾ ഷെൻസിയുടെ ഹൃദയം ആഞ്ഞടിക്കുകയാണ്. ഇപ്പോഴും ആ നടുക്കം മാറിയിട്ടില്ല എന്നും അയൽക്കാരിയായ ഷെൻസി പറയുന്നു. ഭാര്യയുടെ ചതിയാണ് അവളെ കൊല്ലാനുള്ള കാരണം എന്ന വെളിപ്പെടുത്തലുമായി ഭർത്താവ് നിവിൽ എന്ന ഫിലിപ്പ് മാത്യു എത്തിയിരുന്നു. തനിക്കു മുകളിൽ സെക്കൻഡ് ഡിഗ്രി കൊലപാതക കുറ്റം ചുമത്താനുള്ള ഭാഗമായിട്ടാണ് ഈ കൊല എന്ന പ്രോസിക്യൂഷൻ റിപ്പോർട്ട്. കൊലപാതകം എന്ന ലക്ഷ്യത്തോടെ അല്ല ഭർത്താവ് നിവിൻ എന്ന ഫിലിപ്പ് മാത്യു അവിടെ എത്തിയത് എന്നാണ് ഫിലിപ്പിനെ അഭിഭാഷകൻ പറഞ്ഞത്. ഇതിനുവേണ്ടിയാണ് ഭാര്യ ചതിച്ചു എന്ന് റിപ്പോർട്ട് നൽകാൻ ശ്രമിച്ചത്. ഇതെല്ലാം തെറ്റാണെന്ന് പ്രോസിക്യൂഷൻ സമൃദ്ധമായ വാദത്തിലൂടെ തെളിയിച്ചു.
കൊലപ്പെടുത്തുമെന്ന് വ്യക്തമായ ലക്ഷ്യത്തോടെ ആണ് മെറിനെ കാണാൻ അവിടെ എത്തിയത് എന്ന് അവർ തെളിയിച്ചു. അതോടെയാണ് നീ നിന്റെ പേരിൽ ഫസ്റ്റ് പ്രോസിക്യൂഷൻ കൊലപാതക കുറ്റം ചുമത്തിയത്. ഇതോടെ ഫിലിപ്പിനെ പരമാവധി ശിക്ഷ നൽകാനുള്ള തീരുമാനം ആണ് പ്രോസിക്യൂഷൻ എടുത്തിരിക്കുന്നത്. അതോടെയാണ് നിവിന്റെ പേരിൽ ഫസ്റ്റ് പ്രോസിക്യൂഷൻ കൊലപാതക കുറ്റം ചുമത്തിയത്. ഇതോടെ ഫിലിപ്പിന് പരമാവധി ശിക്ഷ നൽകാനുള്ള തീരുമാനമാണ് പ്രോസിക്യൂഷൻ എടുത്തിരിക്കുന്നത്. കത്തിയുമായി ആണ് നിവിൻ ഭാര്യയെ കാണാൻ അവിടെ എത്തിയത്. 17 കുത്തു കുത്തി അതിനുശേഷം മരണം ഉറപ്പാക്കാൻ വാഹനം ശരീരത്തിലൂടെ ഇടിച്ചു കയറ്റി. കൊലപാതകം എന്ന ലക്ഷ്യത്തോടെയാണ് ആയുധങ്ങളുമായി നിവിൻ അവിടെ എത്തിയത്. കാർ ശരീരത്തിലൂടെ ഓടിച്ചുകയറ്റിയത് കൊലപാതകത്തിന് വലിയ രൂപമാണെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. മുൻകൂട്ടി തീരുമാനിച്ചല്ല കൊലപാതകത്തിന് കാരണമെന്ന് നിവിന്റെ അഭിഭാഷകൻ വ്യക്തമാക്കി എങ്കിലും മരിക്കുന്നതിനു മുൻപ് ഭർത്താവാണ് കൊല നടത്തിയത് എന്ന് മെറിൻ പറഞ്ഞിട്ടുമില്ല. അതുകൊണ്ട് തന്നെ ശിക്ഷ മരണ കിട്ടുമെന്ന് ഉറപ്പാണ്. നിവിനെ മാനസിക ആരോഗ്യ പരിശോധനകൾക്ക് പോലീസ് വിധേയമാക്കി. അതിനുശേഷം ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. അവിടെയും മാനസികാരോഗ്യ പരിശോധനകൾ നടക്കുന്നുണ്ട്. മെറിൻ ജോയി കൊല്ലപ്പെട്ടത് ആശുപത്രിയിലെ കോവിഡ രോഗ പരിശോധന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ്. ആശുപത്രിയിലെ നാലാം നിലയിൽ ആയിരുന്നു കോവിഡ വാർഡ്. ആ ആശുപത്രിയിലെ അവസാന ജോലികഴിഞ്ഞ് കൂട്ടുകാരോട് യാത്ര പറഞ്ഞാണ് മെറിൻ ഇറങ്ങിയത്. സഹപ്രവർത്തകർ നോക്കി നിൽക്കുമ്പോഴാണ് ഭർത്താവ് ഫിലിപ്പ് മാത്യു മെറിനെ കത്തികൊണ്ട് കുത്തി വീഴ്ത്തിയതും കാറോടിച്ച് ശരീരത്തിൽ കയറ്റിയതും. അതുകൊണ്ട് ഈ കേസിന് ദൃസാക്ഷിയും ഉണ്ട്. പാർക്കിംഗ് സ്ഥലത്ത് രക്തത്തിൽ കുളിച്ചു കിടക്കുമ്പോഴും തനിക്ക് ഒരു കുഞ്ഞു ഉണ്ട് എന്ന് വിളിച്ചു അലറിക്കരഞ്ഞു എന്ന് ദൃക്സാക്ഷികൾ പറഞ്ഞതായി ബന്ധുക്കൾ പറയുന്നു. മെറിനെ മരണത്തിൽ വിറങ്ങലിച്ച ഇരിക്കുകയാണ് വീടും നാട്ടുകാരും. അമ്മയുടെ മരണം അറിയാതെ മകൾ നോറ കളിയും ചിരിയുമായി വീട്ടിലുണ്ട്. അമേരിക്കയിൽ ഭർത്താവിന്റെ കുത്തേറ്റ് മരിച്ച ഊർപ്പള്ളി സ്വദേശി മെറിൻ ജോയിയുടെ മകളാണ് നോറ.