വിസ്മയ മോഹൻലാൽ സിനിമയിലേക്ക് : അരങ്ങേറ്റം അച്ഛൻറെ ചിത്രത്തിലൂടെ

മലയാളികളുടെ പ്രിയ താരം മോഹൻലാലിന്റെ മകൾ വിസ്മയയും സിനിമാരംഗത്തേക്ക്. പ്രണവിന് പിന്നാലെ വിസ്മയയും സിനിമയിലേക്കെത്തുന്നു എന്ന വാർത്ത സോഷ്യൽമീഡിയയിൽ വലിയ ചർച്ചയാവുകയാണ്. വിസ്മയയുടെ വെള്ളിത്തിരയിലെ അരങ്ങേറ്റം അച്ഛൻ മോഹൻലാൽ സംവിധാനം ചെയ്യുന്ന ‘ബറോസ്’ എന്ന സിനിമയിലാണ്. താരമായിട്ടായിരിക്കില്ല, പകരം അസിസ്റ്റന്റ് ഡയറക്ടറുടെ വേഷത്തിലാണ് വിസ്മയ ബറോസിലെത്തുക എന്നാണ് വിവരം. മുമ്പ് ബാലതാരമായി അരങ്ങേറിയിരുന്നെങ്കിലും പ്രണവും അസിസ്റ്റന്റ് ഡയറക്ടർ ആയാണ് സിനിമയിലേക്ക് രണ്ടാംവരവ് നടത്തിയത്. ഒരു എഴുത്തുകാരി എന്ന നിലയിൽ അറിയപ്പെട്ടു തുടങ്ങിയ വിസ്മയയുടെ മറ്റൊരു ചുവടുവെയ്പ്പായിരിക്കും ഇത്.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കുമിതെന്ന് മോഹൻലാൽ മുമ്പ് തന്നെ ബറോസിനെ കുറിച്ച് പറഞ്ഞിരുന്നു. ‘കഥയുടെ മാന്ത്രിക പരവതാനിയേറി യാത്ര ചെയ്യാം. അത്ഭുത ദൃശ്യങ്ങൾ നുകരാം. അറബിക്കഥകൾ വിസമയങ്ങൾ വിരിച്ചിട്ട നിങ്ങളുടെ മനസുകളിൽ പോർച്ചുഗീസ് പശ്ചാത്തലത്തിൽ ബറോസിൻറെ തീർത്തും വ്യത്യസ്തമായ ഒരു ലോകം തീർക്കണമെന്നാണ് എന്റെ സ്വപ്നം’ മോഹൻലാൽ ബ്ലോഗിൽ കുറിച്ചതിങ്ങനെ.

അറബിക്കഥകളുടെ മാതൃകയിൽ ഒരു പോർച്ചുഗീസ് കഥ അവതരിപ്പിക്കുകയാണ് മോഹൻലാൽ. വാസ്‌കോഡ ഗാമയുടെ നിധിക്ക് കാവലിരിക്കുന്ന വ്യക്തിയായാണ് മുഖ്യ കഥാപാത്രം എത്തുക. പോർച്ചുഗീസ് താരങ്ങളെയായിരുന്നു മോഹൻലാൽ സിനിമയ്ക്കു വേണ്ടി ക്ഷണിച്ചിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി വന്ന കൊവിഡ്, ലോക്ക്ഡൗൺ പ്രതിസന്ധികൾക്ക് ശേഷം ഇതിൽ മാറ്റം വരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7