കുട്ടികളുടെ സെക്‌സ് പാര്‍ട്ടി ; റെയ്ഡില്‍ നിരവധി സെക്‌സ് ടോയ്‌സ് ,പ്യാരേ മിയാന്‍ അറസ്റ്റില്‍

ഭോപാല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും അപാര്‍ട്ട്‌മെന്റില്‍ സെക്‌സ് പാര്‍ട്ടി സംഘടിപ്പിക്കുകയും ചെയ്ത കേസില്‍ ഒളിവിലായിരുന്ന ഭോപാലിലെ പ്രാദേശിക പത്രത്തിന്റെ ഉടമ പ്യാരേ മിയാന്‍ അറസ്റ്റില്‍. ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടുന്നവര്‍ക്ക് 30000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ശ്രീനഗറില്‍ വച്ചായിരുന്നു അറസ്റ്റ്.

ജൂലൈ 12 ഞായറാഴ്ച പുലര്‍ച്ചെ 3 മണിയോടെ ഭോപാലിലെ രാത്തിബാദ് മേഖലയില്‍ പതിനാലിനും പതിനേഴിനും ഇടയില്‍ പ്രായമുള്ള അഞ്ചോളം പെണ്‍കുട്ടികളെ പൊലീസ് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയതോടെയാണ് കുട്ടികളെ ചതിയില്‍പെടുത്തി ലൈംഗികമായി ഉപയോഗിക്കുന്ന വന്‍ സെക്‌സ് റാക്കറ്റിലേക്കു വഴിതുറക്കുന്നത്. പെണ്‍കുട്ടികള്‍ അമിതമായി ലഹരി ഉപയോഗിച്ച നിലയിലായിരുന്നു.

പെണ്‍കുട്ടികളെ വിശദമായി ചോദ്യം ചെയ്തതോടെ പ്യാരേ മിയാന്‍ തങ്ങളെ പാര്‍ട്ടിക്ക് ക്ഷണിച്ചതായും അമിതമായി അളവില്‍ മദ്യം നല്‍കിയതായും കുട്ടികള്‍ വെളിപ്പെടുത്തി. നിരവധി തവണ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചതായി കുട്ടികള്‍ പൊലീസിന് മൊഴി നല്‍കി. തുടര്‍ന്ന് ഇയാളുടെ ഭോപാലിലുള്ള ഫ്‌ലാറ്റില്‍ പൊലീസ് റെയ്ഡ് നടത്തി.

നിരവധി സെക്‌സ് ടോയ്‌സ്, ലക്ഷക്കണക്കിനു രൂപ വില വരുന്ന വിദേശമദ്യം, ആഡംബരകാറുകള്‍, ലൈംഗിക ഉത്തേജക മരുന്നുകള്‍ തുടങ്ങിയവ പൊലീസ് ഇവിടെ നിന്ന് പിടിച്ചെടുത്തു. ഇയാള്‍ക്കൊപ്പം അറസ്റ്റിലായ വനിതാ മാനേജറാണ് പെണ്‍കുട്ടികളെ വലവീശി പിടിച്ച് ഈ ഫാറ്റുകളില്‍ എത്തിച്ചിരുന്നത്. കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ചിരുന്ന സെക്‌സ് പാര്‍ട്ടികള്‍ ഈ ഫ്‌ലാറ്റില്‍ വച്ചാണ് നടത്തിയിരുന്നതെന്നും പൊലീസ് പറയുന്നു.

അന്വേഷണം മുറുകിയതോടെ ഇയാളും കൂട്ടാളികളും ഒളിവില്‍ പോയി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഇയാള്‍ വിദേശ രാജ്യങ്ങളിലേക്കു കൊണ്ടുപോയിരുന്നതായി പൊലീസ് വ്യക്തമാക്കി. ഇയാളുടെ ഇടപാടുകാരില്‍ പല പ്രമുഖരും ഉണ്ടെന്നാണ് സൂചന.

ദുബായ്, തായ്‌ലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ ഇയാള്‍ പെണ്‍കുട്ടികളെ എത്തിച്ച് പീഡിപ്പിച്ചിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി. മിയാന്‍ അനധികൃതമായി നിര്‍മ്മിച്ച മൂന്ന് കെട്ടിടങ്ങള്‍ പൊലീസ് കഴിഞ്ഞ ദിവസം പൊളിച്ച് നീക്കിയിരുന്നു.

follow us pathramonline

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7