കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപിന്റെ ബാഗില്‍ പണമിടപാട് രേഖകള്‍ കണ്ടെത്തി. ഡയറിയും ലാപ്‌ടോപ്പും ബാങ്ക് പാസ്ബുക്കുമാണ് കണ്ടെത്തിയത്. കോടതിയില്‍ വച്ച് എന്‍ഐഎ നടത്തിയ പരിശോധനയിലാണ് ബാഗില്‍നിന്ന് രേഖകള്‍ ലഭിച്ചത്. കൂടാതെ വിദേശ കറന്‍സിയും ഡിഗ്രി സര്‍ട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്. നളന്ദ, സിക്കിം സര്‍വകലാശാലകളുടേതാണ് സര്‍ട്ടിഫിക്കറ്റുകള്‍. ഒമാന്‍ റിയാലും ഡോളറുമാണ് ലഭിച്ച വിദേശ കറന്‍സി.
അതേസമയം, എം.ശിവശങ്കറിന്റെ ഫ്‌ലാറ്റ് സ്വര്‍ണക്കടത്തിന്റെ ഗൂഢാലോചന കേന്ദ്രമായെന്ന സംശയം വര്‍ധിപ്പിച്ച് സ്വപ്നയുടെ മൊബൈല്‍ ടവര്‍ സിഗ്‌നല്‍ രേഖകള്‍ പുറത്തുവന്നു. സ്വര്‍ണക്കടത്ത് നടന്ന ദിവസങ്ങളില്‍ സ്വപ്ന മണിക്കൂറോളം ചെലവഴിച്ചത് ഫ്‌ലാറ്റിരിക്കുന്ന ടവറിനു പരിധിയിലാണ്. സ്വര്‍ണം പിടികൂടിയ ദിവസം സ്വപ്ന രണ്ടര മണിക്കൂറാണ് ഈ പ്രദേശത്ത് ചെലവഴിച്ചത്.
follow us pathramonline