സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചത് പേര്‍ക്ക് 97 ആണ്. രോഗമുക്തി നേടിയത് 89 പേര്…
തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ആകെ മരണം 21. രോഗം ബാധിച്ചവരിൽ 65 പേർ വിദേശത്തു നിന്നും 29 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. സമ്പർക്കം വഴി 3 പേർക്ക് രോഗം വന്നു.
കോവിഡ് സ്ഥിരീകരിച്ചവർ ജില്ല അടിസ്ഥാനത്തിൽ
തിരുവനന്തപുരം 5
കൊല്ലം 13
പത്തനംതിട്ട 11
ആലപ്പുഴ 9
കോട്ടയം 11
ഇടുക്കി 6
എറണാകുളം 6
തൃശൂർ 6
പാലക്കാട് 14
മലപ്പുറം 4
കോഴിക്കോട് 5
കണ്ണൂർ 4
കാസർകോട് 3
കോവിഡ് മുക്തരായവർ ജില്ല അടിസ്ഥാനത്തിൽ
തിരുവനന്തപുരം 9
കൊല്ലം 8
പത്തനംതിട്ട 3
ആലപ്പുഴ 10
കോട്ടയം 2
എറണാകുളം 4
തൃശൂർ 22
പാലക്കാട് 11
മലപ്പുറം 2
കോഴിക്കോട് 1
വയനാട് 2
കണ്ണൂർ 4
കാസർകോട്് 11
ഇന്ന് കോവിഡ് ബാധിച്ച് കണ്ണൂരില്‍ 28 വയസ് മാത്രം പ്രായമായ പടിയൂർ സ്വദേശി കെപി സുനിൽ എന്ന എക്സൈസ് ഉദ്യോഗസ്ഥനാണ് മരിച്ചത്. എവിടെ നിന്നാണ് ഇദ്ദേഹത്തിന് വൈറസ് ബാധയേറ്റതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. എക്സൈസ് ഓഫിസിലെ ഡ്രൈവറാണ് മരിച്ച സുനിൽ.
മട്ടന്നൂർ റേഞ്ച് ഓഫിസിലെ എക്സൈസ് ഉദ്യോഗസ്ഥനാണ് മരിച്ച വ്യക്തി. എക്സൈസ് വകുപ്പ് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിലെ പ്രതിയുമായി ജൂൺ മൂന്നാം തിയതി ഇദ്ദേഹം ജില്ലാ ആശുപത്രിയിൽ പോയിരുന്നു. ഇവിടെ അന്നേ ദിവസം മറ്റൊരു വ്യക്തി കൊവിഡ് ടെസ്റ്റിനായി വന്നിരുന്നു. ഇവിടെ നിന്നാകാം ഇദ്ദേഹത്തിന് രോഗം ബാധിച്ചതെന്നാണ് സൂചന. തുടർന്ന് 12 ആം തിയതിയാണ് ഇദ്ദേഹത്തിന് പനി അനുഭവപ്പെടുന്നത്. ജൂൺ 14-ാം തിയതി ഇരിക്കൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുകയും പിന്നീട് പരിയാരം മെഡക്കൽ കോളജിലേക്കും മാറ്റുകയായിരുന്നു. കടുത്ത ന്യുമോണിയയാണ് ഇദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചത്. മറ്റ് ശാരീരികാസ്വാസ്ഥ്യങ്ങളോ രോഗങ്ങളോ ഉണ്ടായിരുന്നില്ല .
ബസ് ഡ്രൈവറായും ലോറി ഡ്രൈവറായുമെല്ലാം ജോലി നോക്കിയിരുന്ന ഇദ്ദേഹം കഴിഞ്ഞ വർഷം നവംബർ 12നാണ് എക്സൈസ് വകുപ്പിൽ ജോലി നേടുന്നത്.
ഇതോടെ കണ്ണൂരിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. എക്സൈസ് ഓഫിസർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മട്ടന്നൂർ റേഞ്ച് ഓഫിസിലെ എല്ലാ ഉദ്യോഗസ്ഥരോടും നിരീക്ഷണത്തിൽ പോകാൻ ഉത്തരവിട്ടിട്ടുണ്ട്.
FOLLOW US: pathram online dailyhunt