ട്രൂകോളര്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന 4.75 കോടി ഇന്ത്യക്കാരുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ വില്‍പനയ്ക്ക്

ഡല്‍ഹി: ട്രൂകോളര്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന ആളുകളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ വില്‍പനയ്ക്ക്. 4.75 കോടി ഇന്ത്യക്കാരുടെ വിവരങ്ങളാണ് ഡാര്‍ക്ക് വെബ്ബില്‍ വില്‍പനക്ക് എത്തിയിരിക്കുന്നത്. കോളര്‍ ഐഡി ആപ്ലിക്കേഷനായുള്ള ട്രൂകോളറിലെ വിവരങ്ങള്‍ വില്‍പനക്ക് എത്തിയ വിവരം സ്ഥിരീകരിച്ചിരിക്കുന്നത് അമേരിക്ക ആസ്ഥാനമായ സൈബിള്‍ എന്ന സൈബര്‍ സെക്യൂരിറ്റി പ്ലാറ്റ്‌ഫോമാണ്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ വിവരങ്ങള്‍ ഇതിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അധികവും മഹാരാഷ്ട്ര, ബിഹാര്‍, ആന്ധ്രപ്രദേശ്, ഡല്‍ഹി, ഹരിയാന, മധ്യപ്രദേശ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ഒഡീഷ, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ വിവരങ്ങളാണ്. എന്നാല്‍ ഈ വിവരങ്ങള്‍ക്ക് വെറും ആയിരം ഡോളര്‍ അല്ലെങ്കില്‍ 75,000 രൂപ മാത്രമാണ് ചോദിച്ചിരിക്കുന്നതെന്നും സെക്യൂരിറ്റി പ്ലാറ്റ്‌ഫോം പറയുന്നു.

സംഭവത്തില്‍ രാജ്യത്തെ സൈബര്‍ കുറ്റന്വേഷണ ഏജന്‍സികള്‍ അന്വേഷണം തുടങ്ങി. ഫോണ്‍ നമ്പര്‍, ഉപഭോക്താക്കളുടെ പേര്, സ്ഥലം, മെയില്‍ ഐഡി, ഫേസ്ബുക്ക് പ്രൊഫൈലിലെ വിവരങ്ങള്‍, മൊബൈല്‍ കമ്പനി എന്നിങ്ങനെയുള്ള വിവരങ്ങളാണ് വില്‍പനക്ക് എത്തിയിരിക്കുന്നത്. ഈ വിവരങ്ങളുടെ ചോര്‍ത്തിയ ആള്‍ ടൂഗോഡ് എന്ന പേരാണ് ഡാര്‍ക്ക് വെബ്ബില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒന്നുകില്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ അല്ലെങ്കില്‍ തന്റെ ഉപഭോക്താക്കളുടെ എണ്ണം കൂട്ടാന്‍ ആയിരിക്കും ടൂഗോഡ് ഇത്തരത്തില്‍ വില കുറച്ച് വില്‍ക്കുന്നതെന്നാണ് സൈബിളിന്റെ മേധാവി ബീനു അറോറ പറയുന്നതെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ഫോണ്‍ നമ്പര്‍, ആളുടെ പേര്, സ്ഥലം, ഇമെയില്‍, ഫെയ്‌സ്ബുക്ക് പ്രൊഫൈലിലെ വിവരങ്ങള്‍, മൊബൈല്‍ കമ്പനി തുടങ്ങിയ വിവരങ്ങളെല്ലാം തിരിച്ചാണ് നല്‍കിയിട്ടുള്ളത്. ഇതേക്കുറിച്ച് രാജ്യത്തെ സൈബര്‍ കുറ്റാന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരം വിവരങ്ങളുടെ ചോര്‍ച്ച ഐഡന്റിറ്റി മോഷണങ്ങള്‍ക്കും മറ്റുമുള്ള സാധ്യത വര്‍ധിപ്പിക്കും.

Follow us on pathram online news

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7