ന്യൂഡല്‍ഹി: രാജ്യത്ത് 170 ജില്ലകളില്‍ കോവിഡ് ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരുടെ എണ്ണം 11,439 ആയി. 377 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതുവരെ 1305 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. 9,756 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1076 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 38 പേര്‍ക്ക് മരണം സംഭവിക്കുകയും ചെയ്തു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗ ബാധിതരുള്ളത്. ഡല്‍ഹിയിലും തമിഴ്‌നാട്ടിലും രോഗ ബാധിതരുടെ എണ്ണം കൂടുകയാണ്. പശ്ചിമ ബംഗാളില്‍ 24 മണിക്കൂറിനിടെ 12 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ബംഗാളില്‍ രോഗ ബാധിതരുടെ എണ്ണം 132 ആയി.
ഇതുവരെ 2,31902 കോവിഡ് പരിശോധനകള്‍ നടത്തിയതായി ഐസിഎംആര്‍ വ്യക്തമാക്കി. ഐസിഎംആറിന്റെ കീഴില്‍ 166 ലാബുകളാണ് ഉള്ളത്. പുറമെ 70 സ്വകാര്യ ലാബുകളുമുണ്ട്.