ലോക്ക്ഡൗണില്‍ ജോലിയില്ലാതായ ഇതര സംസ്ഥാന തൊഴിലാളികളുടെ ദുരിതത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രിംകോടതി. തൊഴിലാളികള്‍ക്ക് വേതനം നല്‍കണമെന്ന ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയക്കാന്‍ ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഏപ്രില്‍ ഏഴിന് കേന്ദ്രം മറുപടി അറിയിക്കണം. പൊതുപ്രവര്‍ത്തകരായ ഹര്‍ഷ് മന്ദറും അഞ്ജലി ഭരദ്വാജുമാണ് കോടതിയെ സമീപിച്ചത്.
എന്നാല്‍, ഹര്‍ജിയെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍ത്തു. എസി മുറിയില്‍ സുഖമായിരിക്കുന്ന ആക്ടിവിസ്റ്റുകള്‍ ആണ് പൊതുതാല്പര്യ ഹര്‍ജികള്‍ നല്‍കുന്നതെന്നും ഇതര സംസ്ഥാന തൊഴിലാളികളുടെ ആവശ്യങ്ങള്‍ കേന്ദ്രം പരിഗണിക്കുന്നുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.