ന്യൂഡല്‍ഹി : ലോക്ഡൗണിനോട് സഹകരിച്ച എല്ലാവര്ക്കും നന്ദിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനം നല്ല രീതിയില്‍ അച്ചടക്കം പാലിച്ചു. രാജ്യം ഒന്നായി കോവിഡിനെതിരെ പോരാടുകയാണ്. പല രാജ്യങ്ങളും ഇന്ത്യയെ മാതൃകയാക്കുകയാണ്. ഒറ്റയ്ക്ക് എങ്ങനെ രോഗം നേരിടുമെന്നു പലര്‍ക്കും ആശങ്കയുണ്ട്. കഷ്ടപ്പാട് എന്നു തീരുമെന്നു പലരും ആശങ്കപ്പെടുന്നു. നിങ്ങള്‍ ഒറ്റയ്ക്കല്ല, 130 കോടി ജനം ഒപ്പമുണ്ട്. ഏപ്രില്‍ അഞ്ച് വെളിച്ചമാകണം. അന്നു രാത്രി 9ന് വീടിനു മുന്നില്‍ 9 മിനിറ്റ് ദീപം തെളിക്കണം. വീട്ടിലെ ലൈറ്റെല്ലാം അണയ്ക്കണം. ടോര്‍ച്ചോ മൊബൈല്‍ വെളിച്ചമോ ഉപയോഗിക്കാം. ആരും ഇതിനായി കൂട്ടം കൂടരുത്, പുറത്തിറങ്ങരുത്.–
ലോക്ക്ഡൗണിനോടുള്ള ജനങ്ങളുടെ സഹകരണത്തിന് പ്രധാനമന്ത്രി നന്ദി പറഞ്ഞു. ലോക്ക് ഡൗണ്‍ ഒന്‍പത് ദിവസമായെന്നും ഇതിനോട് ഇന്ത്യയിലെ ജനങ്ങള്‍ നന്നായി സഹകരിച്ചെന്നും പ്രധാനമന്ത്രി. രാജ്യത്തിന്റെ ഐക്യം ലോക്ക് ഡൗണില്‍ പ്രകടമായെന്നും പ്രധാനമന്ത്രി. ലോക്ക് ഡൗണിന്റെ നാളുകളില്‍ രാജ്യത്തിന്റെ ഭരണ സംവിധാനം നന്നായി പ്രവര്‍ത്തിച്ചു.
കൊറോണ വ്യാപനം തടയാന്‍ അടച്ചിടല്‍ നിലവിലുള്ള പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി വീഡിയോ സന്ദേശം നല്‍കിയത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം രണ്ടുവട്ടം പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു. ജനതാകര്‍ഫ്യൂ, അടച്ചിടല്‍ പ്രഖ്യാപനങ്ങള്‍ നടത്തിയത് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ്. വൈകുന്നേരം എട്ട് മണിക്കാണ് സാധാരണ പ്രധാനമന്ത്രി ജനങ്ങള്‍ക്ക് മുന്നിലെത്താറുള്ളത് പതിവില്‍ നിന്ന് വ്യത്യസ്തമായി രാവിലെ 9 മണിക്കാണ് പ്രധാനമന്ത്രി വീഡിയോ സന്ദേശം നല്‍കിയത്.