കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ നിന്നു വിചാരണ കൂടാതെ വെറുതെ വിടണമെന്നാവശ്യപ്പെട്ടു ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ നല്കിയ ഹര്‍ജിയില്‍ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ഒന്നു ജഡ്ജി ജി.ഗോപകുമാര്‍ ഇന്നു വിധി പറയും. ദിവസങ്ങള്‍ നീണ്ടു നിന്ന ഇരു വിഭാഗം അഭിഭാഷകരുടെയും വാദം കേട്ട ശേഷമാണു കോടതി വിധി പറയുന്നത്.
മാധ്യമങ്ങള്‍ക്കും പ്രാസിക്യൂഷന് എജന്‍സിക്കും എതിരേ കോടതി അലക്ഷ്യ നടപടിക്ക് കേസ് എടുത്തു നടപടി സ്വീകരിക്കണമെന്ന പ്രതിഭാഗം ഹര്‍ജിയിലും വിധി പറയും.
കോടതി കേസ് പരിഗണിക്കുന്ന സമയത്തിനു തലേ ദിവസം കേസിലെ സാക്ഷി ആയ മറ്റ് ഒരു കന്യാസ്ത്രീയുടെ മൊഴി പുറത്ത് വിട്ടു എന്നാണ് ഈ ഹര്‍ജിയിലെ ആരോപണം പ്രാസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രാസിക്യൂട്ടര്‍ ജിതേഷ് ജെ ബാബുവാണു കോടതിയില്‍ ഹാജരായത്.