കൊറോണ: പിണറായി സര്‍ക്കാരിന് വീഴ്ച പറ്റിയോ..? തെളിവുകള്‍ നിരത്തി പ്രതിപക്ഷം

തിരുവനന്തപുരം: ഫെബ്രുവരി 26 ന് തന്നെ ഇറ്റലിയില്‍ നിന്ന് വരുന്നവരെ നിരീക്ഷിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നതായി പ്രതിപക്ഷം സഭയില്‍. ഇത് സംസ്ഥാനസര്‍ക്കാര്‍ മറച്ചുവെച്ചെന്നും പ്രതിപക്ഷം സഭയില്‍ ആരോപിച്ചു. ആരോഗ്യമന്ത്രി കേന്ദ്രത്തിന്റെ അറിയിപ്പ് വന്നത് മാര്‍ച്ച് ഒന്നിനാണെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഇറ്റലിയില്‍ നിന്നു വന്ന ഒരാള്‍ തിരുവനന്തപുരത്ത് ആശുപത്രിയില്‍ നേരിട്ടെത്തി എന്നാല്‍ മറ്റുപ്രശ്‌നങ്ങളില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു. എന്നാല്‍ അദ്ദേഹത്തിനിപ്പോള്‍ പ്രാഥമികമായി പോസീറ്റീവാണെന്നാണ് പരിശോധനാഫലങ്ങള്‍ വന്നിരിക്കുന്നത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഡോക്ടര്‍മാരെ നിയമിച്ചിട്ടില്ല. ഇറ്റലിയില്‍ നിന്നുവന്ന ദമ്പതികള്‍ കൊച്ചിയിലെത്തി അവര്‍ ഷോപ്പിങ്ങ് നടത്തിയിട്ടും സര്‍ക്കാര്‍ അറിഞ്ഞില്ല. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ പോയി പരിശോധനനടത്താന്‍ തയ്യാറാണെന്ന് പറഞ്ഞിട്ടും സര്‍ക്കാര്‍ തുടര്‍ നടപടികള്‍ കൈക്കൊണ്ടില്ല തുടങ്ങിയ ആരോപണങ്ങളാണ് പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചത്.

ഡോക്ടര്‍ എ.കെ മുനീറാണ് പ്രതിപക്ഷനിരയില്‍ നിന്ന് ഇക്കാര്യം ഉന്നയിച്ച് സംസാരിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7