ഡിഎന്‍എ പരിശോധന: ബിനോയ് കോടിയേരി നാളെ തന്നെ രക്ത സാംപിള്‍ നല്‍കണമെന്ന് കോടതി; കൂടുതല്‍ തെളിവുകളുമായി യുവതി വീണ്ടും

ലൈംഗിക പീഡനക്കേസില്‍ ബിനോയ് കോടിയേരിക്ക് തിരിച്ചടി. ഡിഎന്‍എ പരിശോധയ്ക്കുള്ള രക്ത സാമ്പിളുകള്‍ നാളെ തന്നെ നല്‍കാന്‍ ബോംബെ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിനോയ് കോടിയേരിയുടെ ഹര്‍ജി പരിഗണിക്കവെയാണ് ഡിഎന്‍എ പരിശോധന എവിടെ വരെ ആയെന്നു ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ചോദിച്ചത്. ഇതുവരെ രക്ത സാമ്പിള്‍ നല്‍കാതെ ബിനോയ് മുന്‍കൂര്‍ ജാമ്യവ്യവസ്ഥ ലംഘിക്കുന്നു എന്നായിരുന്നു യുവതിയുടെ അഭിഭാഷകന്‍ കോടതില്‍ വാദിച്ചത്.

നാളെ തന്നെ രക്തസാമ്പിള്‍ നല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശം. രണ്ടാഴ്ചക്കകം ഡിഎന്‍എ പരിശോധനാ ഫലം മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ ബിനോയ് കോടിയേരിയും കുട്ടിയും ഒന്നിച്ചുള്ള ഫോട്ടോകളടക്കം പുതിയ തെളിവുകള്‍ സത്യവാങ്മൂലത്തിനൊപ്പം യുവതിയുടെ അഭാഷകര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് ബിനോയ് കോടിയേരിയുടെ ആവശ്യം.

ഡിഎന്‍എ പരിശോധന ഫലം കിട്ടിയ ശേഷമായിരിക്കും കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിനോയ് കോടിയേരിയുടെ ഹര്‍ജിയില്‍ കോടതി അന്തിമ തീരുമാനം എടുക്കുക.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7