കൊച്ചി: സെറ-വനിത ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ഇന്നസന്റില്‍ നിന്ന് മോഹന്‍ലാല്‍ ഏറ്റുവാങ്ങി. ‘ഒടിയനിലെ’ അഭിനയത്തിനാണു പുരസ്‌കാരം. ആമിയിലെയും ഒടിയനിലെയും അഭിനയ മികവിനു മഞ്ജു വാരിയര്‍ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. ‘ഈ.മ.യൗ’ ആണു മികച്ച ചിത്രം. ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകന്‍. ജോജു ജോസഫ് സ്‌പെഷല്‍ പെര്‍ഫോമന്‍സ് പുരസ്‌കാരം സ്വന്തമാക്കി. ജയറാമാണു മികച്ച കുടുബനായകന്‍. മികച്ച പുതുമുഖനായകനുള്ള പുരസ്‌കാരം കാളിദാസ് ജയറാം സ്വന്തമാക്കി. ധനുഷാണ് മികച്ച തമിഴ് നടന്‍. ബാലചന്ദ്രമേനോന്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരവും സ്വന്തമാക്കി.
ഷൈജു ഖാലിദിനാണു മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം. മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം മനോജ് കെ.ജയനില്‍ നിന്ന് എം.ജയചന്ദ്രന്‍ ഏറ്റുവാങ്ങി. ഹരീഷ് പെരുമണ്ണയാണ് മികച്ച ഹാസ്യതാരം. മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം റഫീക്ക് അഹമ്മദ് ഏറ്റുവാങ്ങി. വിനീത് ശ്രീനിവാസനും നിഖിലയുമാണു മികച്ച താരജോഡികള്‍. മികച്ച ഡ്യുയറ്റ് സോങ് പുരസ്‌കാരം ശ്രേയാ ഘോഷാലിനും സുദീപ് കുമാറിനുമാണ്. ഒടിയനിലെ ‘കൊണ്ടോരാം..’ എന്ന ഗാനമാണ് ഇരുവരെയും പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്.