കൊച്ചി:മലയാളികളുടെ പ്രിയപ്പെട്ട കലാകാരന് കലാഭവന്‍ മണിയുടെ ജീവിതം അഭ്രപാളികളിലെത്തിക്കുന്ന ചിത്രം ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ‘ഞാന്‍ ചാവണമെങ്കില്‍ എന്നെ കൊല്ലണം’ എന്ന് മണിയുടെ കഥാപാത്രം പറയുന്ന രംഗവും ട്രെയിലറിലുണ്ട്. മലയാളികളെ ഞെട്ടിച്ച മണിയുടെ അപ്രതീക്ഷിത മരണവും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും ഇപ്പോഴും അവസാനിക്കാതെ തുടരുന്നതിനിടെയിലാണ് മണിയുടെ ജീവിതത്ത ആസ്പദമാക്കിയുളള ചിത്രം പുറത്തിറങ്ങാന്‍ പോകുന്നത്.
ചിത്രം ഓണത്തിന് തിയേറ്ററുകളിലെത്തും. താരപരിവേഷങ്ങളില്ലാതെ തികച്ചും സാധാരണക്കാരനായി ജീവിച്ച മണിയുടെ ജീവിതമാണ് ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ പറയുന്നത്.
കലാഭവന്‍ മണിയുടെ എക്കാലത്തേയും മികച്ച ചിത്രങ്ങളായ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന് എന്നിവ സംവിധാനം ചെയ്തത് വിനയനായിരുന്നു. മണി എന്ന അഭിനേതാവിന്റെ ശക്തിയും കഴിവും പ്രേക്ഷകര്‍ ഈ ചിത്രങ്ങളിലൂടെ തിരിച്ചറിഞ്ഞു. സ്വഭാവ നടനായും വില്ലനായും ഹാസ്യ താരമായുമെല്ലാം വിനയന്റെ പതിമൂന്നോളം ചിത്രങ്ങളില്‍ മണി അഭിനയിച്ചിരുന്നു.
സിനിമകളില്‍ എത്തുന്നതിന് മുന്‍പ് ഓട്ടോറിക്ഷ ഡ്രൈവറായാണ് മണി ജീവിതം ആരംഭിക്കുന്നത്. മണിക്ക് ഏറെ പ്രിയപ്പെട്ട ഓട്ടോയുടെ പേരായിരുന്നു ചാലക്കുടിക്കാരന്‍ ചങ്ങാതി. ഇതേ പേര് തന്നെയാണ് സിനിമയ്ക്കും നല്‍കുന്നത്. ചാനല്‍ പരിപാടികളിലൂടെ ശ്രദ്ധേയനായ രാജാമണിയാണ് സിനിമയില്‍ നായകനായി എത്തുന്നത്.