ചലച്ചിത്രോത്സവം റദ്ദാക്കുന്നത് മഹാമണ്ടത്തരം; അടൂര്‍ ഗോപാലകൃഷ്ണന്‍

കൊച്ചി: കേരളത്തെ സങ്കടത്തിലാഴ്ത്തിയ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം റദ്ദാക്കിയ വാര്‍ത്ത പരന്നതോടെ പ്രതികരണവുമായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ രംഗത്ത്.

ചെലവ് കുറയ്ക്കാന്‍ വേണ്ടി ചലച്ചിത്രോത്സവത്തില്‍ എത്തുന്ന അതിഥികളുടെയും ഈവന്റുകളുടെയും എണ്ണം കുറയ്ക്കാം. അല്ലാതെ ചലച്ചിത്രോത്സവം തന്നെ റദ്ദാക്കുന്നത് മണ്ടത്തരമാണ് എന്നാണ് അദ്ദേഹം പറഞ്ഞു. മാത്രമല്ല ഐഎഫ്എഫ്കെ റദ്ദാക്കുന്നത് ചലച്ചിത്രോത്സവത്തിന്റെ ഭാവിയെ തന്നെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം ചലച്ചിത്രോത്സവം നടത്തിയില്ലെങ്കില്‍ വര്‍ഷത്തെ ചലച്ചിത്ര സംഘാടനത്തെയും ചിത്രങ്ങളുടെ തുടര്‍ച്ചയേയും അത് ബാധിക്കും. പുറമെ നിരവധി ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഫെസ്റ്റിവലിന്റെ പ്രോട്ടോക്കോള്‍ അനുസരിച്ച് കൃത്യമായ ഒരു സമയ പരിധിയ്ക്കുള്ളില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രങ്ങള്‍ മാത്രമേ അന്താരാഷ്ട്ര തലത്തിലുള്ള മത്സരങ്ങളുടെ കാറ്റഗറിയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കൂ. പ്രധാന കാറ്റഗറികള്‍ നിലനിര്‍ത്തി, ആര്‍ഭാടങ്ങളും ഇവന്ററുകളും ഒഴിവാക്കി ലളിതമായ രീതിയില്‍ നടത്താന്‍ ശ്രമിക്കുന്നതാണ് നല്ലത് എന്നും അദ്ദേഹം പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7