കൊച്ചി: വിദേശത്ത് നിന്ന് പണം അനധികൃതമായി കൊണ്ടുവന്നെന്ന പരാതിയില്‍ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പളി നടേശന എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു.കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയരക്ട്രേറ്റ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയായിരുന്നു നടപടി. ചോദ്യം ചെയ്യല്‍ മൂന്നു മണിക്കുറോളം നീണ്ടു.
ചോദ്യം ചെയ്യലിന് എത്തിയ വെള്ളാപ്പള്ളി നടേശനൊപ്പം മകനും ബി.ഡി.ജെ.എസ് നേതാവുമായ തുഷാര്‍ വെള്ളാപ്പള്ളിയും ഉണ്ടായിരുന്നു.
അതേസമയം, വിദേശത്ത് നിന്നും അനധികൃതമായി പണം കൊണ്ടുവന്നെന്ന പരാതി അടിസ്ഥാന രഹിതമാണെന്നും അത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും വെള്ളാപ്പളി മാധ്യമങ്ങളോട് പ്രതികരിച്ചു. ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.