പേരുമാറ്റിയാല്‍ ഐശ്വര്യറായിയുടെ മകള്‍ പ്രധാനമന്ത്രി……! രജനി തമിഴ്നാട് മുഖ്യമന്ത്രി !!

ഹൈദരാബാദ്: ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്റെ പേരക്കുട്ടിയും ഐശ്വര്യറായിയുടെ മകളുമായ ആരാദ്യ ഭാവി പ്രധാനമന്ത്രിയാകുമെന്ന് പ്രവചനം. ഇത് ഉള്‍പ്പെടെ രാഷ്ട്രീയ,സിനിമരംഗങ്ങളെ ഞെട്ടിക്കുന്ന ഒരു കൂട്ടം പ്രവചനങ്ങളാണ് പ്രമുഖ ജോത്സ്യന്‍ ഡി ഗ്യാനേശ്വര്‍ നടത്തിയത്.

ബോളിവുഡ് നടി ഐശ്വര്യറായിയുടെ മകള്‍ക്ക് രാഷ്ട്രീയ ഭാവിയുണ്ടെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ഗ്യാനേശ്വര്‍ പ്രവചനങ്ങളുടെ കെട്ടഴിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നിവര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്ന് ഗ്യാനേശ്വര്‍ പ്രവചിച്ചു. തമിഴ്നാട്ടില്‍ സിനിമാതാരം രജനീകാന്ത് മുഖ്യമന്ത്രിയാകും. രജനീകാന്തിന്റെ പാര്‍ട്ടി വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തമിഴ്നാട് തൂത്തുവാരുമെന്നും പത്രസമ്മേളനത്തില്‍ ഗ്യാനേശ്വര്‍ പറഞ്ഞു.

2024 ല്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമുണ്ടാകും. റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്‍ ആകാശ് 2019ല്‍ വിവാഹിതനാകും. അത്തരത്തില്‍ രാഷ്ട്രീയ, സിനിമ, വ്യാവസായിക രംഗത്ത് ചര്‍ച്ചയാകുന്ന നിരവധി വിഷയങ്ങളാണ് അദ്ദേഹം മുന്നോട്ടുവെച്ചത്.

ചിരഞ്ജീവിയും, രജനീകാന്തും രാഷ്ട്രീയത്തിലേക്ക് കടന്നുവരുമെന്ന തന്റെ പ്രവചനം യാഥാര്‍ത്ഥ്യമായതായി അദ്ദേഹം വാദിച്ചു. 2009ല്‍ ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചുവരുമെന്ന തന്റെ പ്രവചനവും സത്യമായതായി അദ്ദേഹം ചൂണ്ടിക്കാണിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7