ജയിക്കാനുറച്ച് മെസ്സിയും കൂട്ടരും ഇന്നിറങ്ങും; എതിരാളികള്‍ ക്രൊയേഷ്യ

മോസ്‌കോ: ലോകകപ്പിലെ നവാഗതരായ ഐസ്ലാന്‍ഡിനെതിരെ സമനിലയില്‍ കുരുങ്ങിയ അര്‍ജന്റീന ജയം മാത്രം മുന്നില്‍ കണ്ട് ഇന്ന് കളത്തിലിറങ്ങും. ആദ്യ മത്സരത്തില്‍ നൈജീരിയയെ പരാജയപ്പെടുത്തിയ ക്രൊയേഷ്യയയാണ് അര്‍ജന്റീനയുടെ എതിരാളികള്‍. ആദ്യ മത്സരത്തില്‍ സമനില വഴങ്ങിയതിന്റെ ക്ഷീണത്തില്‍ ആണ് യോര്‍ഗെ സാംപോളിയുടെ അര്‍ജന്റീന. അടുത്ത റൗണ്ടിലേക്ക് എത്താന്‍ അര്‍ജന്റീനക്ക് ഇന്നത്തെ മത്സരത്തില്‍ വിജയം അനിവാര്യമാണ്. ഇന്ത്യന്‍ സമയം രാത്രി 11.30നു ആണ് മത്സരം.

കഴിഞ്ഞ മത്സരത്തില്‍ പെനാല്‍റ്റി പാഴാക്കിയ മെസ്സി ഇത്തവണ കരുതിയാവും ഇറങ്ങുക. മെസ്സിക്കും അഗ്യൂറോക്കും ഒപ്പം കഴിഞ്ഞ മത്സരത്തില്‍ പകരക്കാരനായി വന്ന പാവോണ് സാംപോളി അവസരം നല്‍കിയേക്കും. ഐസ്ലാന്‍ഡിനെതിരെ പുറത്തിരുന്ന ഗബ്രിയേല്‍ മാര്‍കെടോയും മാര്‍ക്കോസ് അകുനായും ടീമിലേക്ക് മടങ്ങി എത്തിയേക്കും. ബോള്‍ ക്ലിയര്‍ ചെയ്യുന്നതില്‍ പിന്നിട്ടു നില്‍ക്കുന്ന ഗോള്‍ കീപ്പര്‍ വില്ലി കബയെറോ ആണ് സാംപോളിക്ക് വലിയ തലവേദനയാവുന്നത്, കബയെറോക്ക് മികച്ച ഒരു പകരക്കാരനില്ലാത്തത് അര്‍ജന്റീനക്ക് തിരിച്ചടിയാണ്.

നൈജീരിയക്കെതിരായ മത്സരത്തില്‍ നിന്നും വലിയ മാറ്റങ്ങള്‍ ഒന്നും ഇല്ലാതെ ആവും ക്രോയേഷ്യ ഇറങ്ങുക. ഇന്നത്തെ മത്സരത്തില്‍ വിജയം കണ്ടാല്‍ അടുത്ത റൗണ്ട് ഉറപ്പിക്കാം എന്നിരിക്കെ മെയ്മറന്നു പോരാടനാവും ക്രൊയേഷ്യ ഇറങ്ങുക. കഴിഞ്ഞ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങാന്‍ വിസമ്മതിച്ച നിക്കോളാസ് കാലിനിചിനെ നാട്ടിലേക്ക് തിരിച്ചയച്ചിട്ടുണ്ട് ക്രൊയേഷ്യ.

നൈജീരിയയ്‌ക്കെതിരായ അവസാന മത്സരത്തിനു മുമ്പായി പ്രീക്വാര്‍ട്ടര്‍ സാധ്യതകള്‍ നിലനിര്‍ത്താനായിരിക്കും അവരുടെ ശ്രമം. നിലവില്‍ ഒരു പോയന്റ് മാത്രമാണ് അര്‍ജന്റീനയ്ക്കുള്ളത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7