അനുഷ്കയും പ്രഭാസും എന്ന് വിവാഹിതരാകും എന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ബാഹുബലിക്ക് ശേഷം ഇരുവരും പ്രണയത്തിലാണെന്നും ഉടന്‍ തന്നെ വിവാഹിതരാകുമെന്നുമുള്ള വാര്‍ത്തകള്‍ ചലച്ചിത്ര ലോകത്ത് പ്രചരിച്ചിരുന്നു.
ഇപ്പോള്‍ ആരാധകരുടെ ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കുമെല്ലാം മറുപടിയായി പ്രഭാസ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സ്വകാര്യ ജീവിതത്തെ കുറിച്ച് പരസ്യമായി വെളിപ്പെടുത്തലുകള്‍ നടത്താന്‍ തനിയ്ക്ക് താല്പര്യമില്ലെന്ന് പറഞ്ഞ പ്രഭാസ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചാല്‍ താന്‍ തന്നെ അക്കാര്യം അറിയിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
തങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളായി നല്ല സുഹൃത്തുക്കളാണ്. അ ആ സൗഹൃദം ഇപ്പോഴും തുടര്‍ന്ന് പോകുന്നുണ്ട്. കൂടാതെ ഞങ്ങളെ പോലെതന്നെ വീട്ടുകാരും നല്ല അടുപ്പത്തിലാണെന്ന് പ്രഭാസ് നേരത്തേ വ്യക്തമാക്കിയിരുന്നു.
ബാഹുബലിയും ദേവസേനയും തമ്മിലുള്ള കെമിസ്ട്രി ജീവിതത്തിലും ഉണ്ടാകണമെന്നില്ല എന്നായിരുന്നു നേരത്തെ ഇവരുടെ ബന്ധത്തെക്കുറിച്ച് ആരാഞ്ഞപ്പോള്‍ അനുഷ്ക പറഞ്ഞത്. ഞാനും പ്രഭാസും വളരെ നല്ല സുഹൃത്തുക്കളാണ്. ഒരിക്കലും തമ്മില്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അനുഷ്ക പറഞ്ഞിരുന്നു.