കാറില്‍നിന്ന് പ്ലാസ്റ്റിക്ക് മാലിന്യം പുറത്തേക്കെറിഞ്ഞ ഒരാളെ ബോളിവുഡ് താരം അനുഷ്ക്കാ ശര്‍മ്മ ശകാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഒറ്റ ദിവസംകൊണ്ട് സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിന്നു. ക്രിക്കറ്റ് താരവും അനുഷ്കയുടെ ഭര്‍ത്താവുമായ വിരാട് കോഹ്ലിയാണ് ഇന്നലെ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. അര്ഹാന് സിംഗ് എന്നൊരു മുംബൈ സ്വദേശിയെയാണ് അനുഷ്ക്ക ശകാരിച്ചത്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അര്ഹാന് തന്നെയാണ് ഇത് വെളിപ്പെടുത്തിയത്.
തന്റെ കാറില്‍നിന്ന് വീണ പ്ലാസ്റ്റിക്കിനേക്കാള്‍ മലിനമായിരുന്നത് അനുഷ്ക്കയുടെ വായില്‍നിന്ന് വീണ വാക്കുകള്‍ക്ക് ആയിരുന്നുവെന്ന് അര്ഹാന് ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
മുന്നറിയിപ്പ്: ഈ പോസ്റ്റ് കൊണ്ട് എനിക്ക് മൈലേജ് ഉണ്ടാക്കലല്ല ലക്ഷ്യം
ഭീകരം! എന്റെ കാറില്‍നിന്ന് അശ്രദ്ധമായി ഒരു സ്ക്വയര്‍ മീറ്റര്‍ വലുപ്പമുള്ള പ്ലാസ്റ്റിക് ഞാന്‍ വലിച്ചെറിഞ്ഞു. സമീപത്ത് കൂടി പോകുകയായിരുന്ന ഒരു കാര്‍ നിര്‍ത്തി ജനല്‍ച്ചില്ല് താഴ്ത്തി. നോക്കുമ്പോള്‍ അനുഷ്ക്ക ശര്‍മ്മ. ഒരു ഭ്രാന്തിയേപ്പോലെ അവര്‍ കണ്ണുരുട്ടുകയും ഒച്ചപ്പാട് ഉണ്ടാക്കുകയുമായിരുന്നു. ഞാന്‍ എന്റെ ശ്രദ്ധക്കുറവിനെക്കുറിച്ച് ക്ഷമ ചോദിച്ച സമയത്ത് ഉടനീളം അവരുടെ ഭാവമതായിരുന്നു. അനുഷ്ക ശര്‍മ്മ നിങ്ങളുടെ സംസാരത്തില്‍ വിനയം കാണിച്ചാല്‍ ഒരിക്കലും നിങ്ങളുടെ താരപദവിക്ക് കോട്ടം തട്ടില്ല. പലതരത്തിലുള്ള വൃത്തിയുമുണ്ട്. അതിലൊന്നാണ് സംസാരശുദ്ധിയും. ഞാനെന്റെ ലക്ഷ്വറി കാറില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യം അബദ്ധത്തിലാണ് പുറത്തേക്കെറിഞ്ഞത് . അതു പക്ഷേ നിങ്ങളുടെ വായില്‍ നിന്നു പുറത്തുവന്നതും അത് ചിത്രീകരിച്ച് ഓണ്‍ലൈനില്‍ ഇട്ടതുമായ മാലിന്യത്തേക്കാള്‍ കുറവായിരുന്നു.
Saw these people throwing garbage on the road & pulled them up rightfully. Travelling in a luxury car and brains gone for a toss. These people will keep our country clean? Yeah right! If you see something wrong happening like this, do the same & spread awareness. @AnushkaSharma pic.twitter.com/p8flrmcnba
— Virat Kohli (@imVkohli) June 16, 2018