ന്യൂഡല്‍ഹി: ബിജെപിക്കാര്‍ പോലും ഞെട്ടുന്ന പ്രസ്താവനയായിരുന്നു ഇന്നലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നടത്തിയത്. 2019ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്കായി പ്രചാരണത്തിന് ഇറങ്ങാമെന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ, ഡല്‍ഹിക്കു കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ സംസ്ഥാന പദവി അനുവദിച്ചാല്‍ മാത്രമാണു കേജ്‌രിവാളിന്റെ ഈ വാഗ്ദാനം നടപ്പാവുക. നിയമസഭയില്‍ ഡല്‍ഹിക്കു പൂര്‍ണ സംസ്ഥാന പദവി വേണമെന്ന പ്രമേയം പാസാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘2019ലെ പൊതുതിരഞ്ഞെടുപ്പിനു മുമ്പു പൂര്‍ണ സംസ്ഥാന പദവി ഡല്‍ഹിക്കു നല്‍കിയാല്‍ 2019ല്‍ ഡല്‍ഹിക്കാരുടെ ഓരോ വോട്ടും ബിജെപിക്ക് അനുകൂലമാകും. ബിജെപിക്കു വേണ്ടി ആം ആദ്മി പ്രചാരണത്തിന് ഇറങ്ങും. പക്ഷേ മറിച്ചായാല്‍, ബിജെപിയെ പുറത്താക്കുക എന്ന ബോര്‍ഡ് ഡല്‍ഹിയിലെ ഓരോ വീട്ടിലും സ്ഥാപിക്കും.’–കേജ്‌രിവാള്‍ പറഞ്ഞു. ക്വിറ്റ് ഇന്ത്യ സമരം പോലെ ‘ലഫ്റ്റനന്റ് ഗവര്‍ണര്‍ ഡല്‍ഹി ചോഡോ’ (ലഫ്റ്റനന്റ് ഗവര്‍ണര്‍ ഡല്‍ഹി വിടുക) എന്ന പ്രചാരണം നടത്തുമെന്നും കേജ്‌രിവാള്‍ വ്യക്തമാക്കി.