അദ്ധ്യാപികയും യുവ എഴുത്തുകാരിയുമായ തസ്മിന്‍ ഷിഹാബിന്റെ ‘തലതെറിച്ചവളുടെ സുവിശേഷം’ എന്ന കവിതാ സമാഹാരം ശ്രദ്ധേയമാകുന്നു. അസ്വസ്ഥസീമകളില്‍ നിന്നും മുളപൊട്ടിയ കവിതകളാണ് തസ്മിന്റേത്.
ഈ സമാഹാരത്തിലെ വ്യത്യസ്തമായ കവിതകളാണ് നീലി, വേനല്‍ഭ്രാന്തുകള്‍, സ്വര്‍ഗ്ഗംപകുക്കുന്നു, നിശാഗന്ധി മൗനം, ഇരപിടിയന്‍ചിന്തകള്‍, സ്വപ്നലോകം തുടങ്ങിയവ. മനുഷ്യന്റെ ജീവിതചക്രത്തെ മരണാനന്തര അവസ്ഥകളിലൂടെ സൂക്ഷമമായി വരച്ചുകാട്ടുന്ന ‘മനുഷ്യന്‍’ എന്ന കവിതയും കൗമാരസ്വപ്നങ്ങളെ ഹൃദ്യമായി അനാവരണം ചെയ്യുന്ന താന്തോന്നിക്കുന്നിലെ കണ്ണാന്തളി മൗനവും വാര്‍ദ്ധക്യത്തിന്റെ ഒറ്റപ്പെടല്‍ ബിംബാത്മകമായി അവതരിപ്പിക്കുന്ന ‘ചിത്രം വായിക്കുമ്പോള്‍’ എന്ന കവിതയും പുനര്‍വായനയ്ക്ക് ഇടം നല്‍കുന്നുണ്ട്.
എറണാകുളം ചേരാനല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം മലയാളം അധ്യാപികയാണ് തസ്മിന്‍. ഷിഹാബ് കെ.എ ആണ് ഭര്‍ത്താവ്. ആനുകാലികങ്ങളിലും ഓണ്‍ലൈന്‍ മാഗസിനുകളിലും തസ്മിന്‍ എഴുതാറുണ്ട്.