‘ഇന്ത്യയുടെ മകള്‍’ക്ക് വരനെ വേണം….വിവാഹാലോചനകള്‍ ക്ഷണിച്ചു

ന്യൂഡല്‍ഹി: പാകിസ്താനില്‍ നിന്നും തിരിച്ചെത്തിയ ‘ഇന്ത്യയുടെ മകള്‍’ ഗീതയ്ക്ക് വിവാഹാലോചനകള്‍ ക്ഷണിച്ച് കേന്ദ്രമന്ത്രി സുഷമാ സ്വരാജ്. സമൂഹമാധ്യമങ്ങളിലൂടെയാണ് ബധിരയും മൂകയുമായ ഗീതയ്ക്ക് വേണ്ടി കേന്ദ്രമന്ത്രി വരനെ ആലോചിക്കുന്നത്.എഴുത്തുകാര്‍, സൈനികര്‍, എന്‍ജിനീയര്‍മാര്‍ എന്നിങ്ങനെ 25ഓളം ആളുകളുടെ വിവാഹാലോചനകള്‍ ഇതിനോടകം വന്നുകഴിഞ്ഞു. ഇതില്‍നിന്ന് തയ്യാറാക്കിയ 15 പേരുടെ പട്ടികയില്‍ നിന്ന് ഗീത വരനെ തെരഞ്ഞെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗീതയെ വിവാഹം ചെയ്യുന്നയാള്‍ക്ക് വീടും ജോലിയും മന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ വാഗ്ദാനങ്ങള്‍ കണ്ട് ആരും ഗീതയെ വിവാഹം ചെയ്യാന്‍ മുന്നോട്ടു വരേണ്ടെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.ഗീതയെപ്പോലെ സംസാരിക്കാനും കേള്‍ക്കാനും ബുദ്ധിമുട്ടുള്ള ഒരു യുവാവ് ഈ മാസം എട്ടിന് ഗീതയെ വിവാഹം ചെയ്യാന്‍ തയ്യാറാണെന്ന് അറിയിച്ച് വന്നിരുന്നെങ്കിലും ഗീത അത് നിരസിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സോഷ്യല്‍ മീഡിയ വഴിയുള്ള വിവാഹാലോചനകള്‍ വിപുലമാക്കിയത്.

2015ലാണ് 18 വര്‍ഷമായി പാക്കിസ്ഥാനില്‍ കുടുങ്ങിക്കിടന്ന ഗീതയെ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടല്‍ വഴി തിരികെ രാജ്യത്തെത്തിച്ചത്. ഗീതയുടെ മാതാപിതാക്കളെ കണ്ടെത്താനായി കേന്ദ്രസര്‍ക്കാര് ശ്രമിച്ചെങ്കിലും ആരെയും തിരിച്ചറിയാന്‍ ഗീതയ്ക്ക് സാധിച്ചിരുന്നില്ല.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7