കൊച്ചി: ഒരു ഭാഗത്ത് ദേശീയ പുരസ്കാരം ലഭിച്ച സന്തോഷവും മറ്റൊരു ഭാഗത്ത് രോഷം കൊള്ളുകയുമാണ് നടി പാര്‍വതി. കത്വ, ഉന്നാവോ പീഡനങ്ങള്‍ക്കെതിരെ സോഷ്യല്‍മീഡിയയിലൂടെ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുകയാണ് പാര്‍വതി. ‘ഐ ആം ഹിന്ദുസ്ഥാന്‍, ഐ ആം അഷെയിംഡ്’ എന്നെഴുതിയ പ്ലക്കാര്‍ഡ് പിടിച്ച് ദേഷ്യത്തോടെ നില്ക്കുന്ന പാര്‍വതിയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
മനീഷ് നാരായണന് സംവിധാനം ചെയ്ത ടേക്ക്ഓഫിലൂടെയാണ് പാര്‍വതിക്ക് പ്രത്യേക പരാമര്‍ശത്തിനുള്ള പുരസ്കാരം ലഭിച്ചിരിക്കുന്നത്. പുരസ്കാര മികച്ച നടിക്കുള്ള പോരാട്ടത്തില്‍ പാര്‍വതിയെ അവസാനം വരെ പരിഗണിച്ചിരുന്നുവെന്നും മനോഹരമായ പ്രകടനമാണ് അവര്‍ കാഴ്ചവച്ചതെന്നും ജൂറി അധ്യക്ഷന്‍ ശേഖര്‍ കപൂര്‍ വിലയിരുത്തിയിരുന്നു.