കൊച്ചി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും പത്രാധിപരുമായ എസ് ജയചന്ദ്രന് നായരെ അധിക്ഷേപിച്ച എന്‍എസ് മാധവന് മറുപടിയുമായി വിടി ബല്‍റാം എംഎല്‍എ. ചെറ്റ എന്ന വിശേഷണം ചേറില്‍ പണിയെടുക്കുന്നവരും ചേറുകൊണ്ടുള്ള കുടിലുകള്‍ മാത്രം സ്വന്തമായുളളവരുമൊക്കെ സംസ്ക്കാര ശൂന്യരാണ് എന്ന പഴയ മാടമ്പി ധാര്‍ഷ്ട്യത്തിന്റെ സംഭാവനയാണ് ‘ചെറ്റ’ എന്ന അധിക്ഷേപവാക്കെന്നത് വിഖ്യാത കഥാകൃത്തിന് മനസ്സിലാകാത്തത് കൊണ്ടാകുമെന്ന് തോന്നുന്നില്ലെന്ന് ബല്‍റാം പറയുന്നു. എം. സുകുമാരന്റെ കഥയില്‍നിന്ന് ‘നാറിയ’ എന്ന വാക്ക് വെട്ടിമാറ്റിയ പത്രാധിപരെ ‘ചെറ്റ’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള എന്‍എസ് മാധവന്റെ ട്വീറ്റിനെതിരെയാണ് ബല്‍റാം രംഗത്തെത്തിയിരിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണരൂപം
എന്‍.എസ്.മാധവന് ഏത് പുകയാണ് വലിക്കുന്നത് എന്ന് ഞാന്‍ തിരിച്ച് ചോദിക്കുന്നില്ല. ഈ ഐഎഎസ് തമ്പ്രാന് ഇഷ്ടമല്ലാത്ത ഒരു പത്രാധിപരെ വിശേഷിപ്പിക്കുന്നത് ‘ചെറ്റ’ എന്നാണത്രേ! ചേറില്‍ പണിയെടുക്കുന്നവരും ചേറുകൊണ്ടുള്ള കുടിലുകള്‍ മാത്രം സ്വന്തമായുളളവരുമൊക്കെ സംസ്ക്കാര ശൂന്യരാണ് എന്ന പഴയ മാടമ്പി ധാര്‍ഷ്ട്യത്തിന്റെ സംഭാവനയാണ് ‘ചെറ്റ’ എന്ന അധിക്ഷേപവാക്കെന്നത് വിഖ്യാത കഥാകൃത്തിന് മനസ്സിലാകാത്തത് കൊണ്ടാകുമെന്ന് തോന്നുന്നില്ല. ഇത് പെര്വെഷനോ സെല്‍ഫ് പ്രൊജക്ഷനോ എന്നേ ഇനി അറിയാനുള്ളൂ.