ഷിംല: യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകള്‍ പ്രിയങ്ക ഗാന്ധിക്കൊപ്പം ഷിംലയില്‍ സ്വകാര്യ സന്ദര്‍ശനത്തിലായിരുന്ന സോണിയയെ മോശം ആരോഗ്യസ്ഥിതിയെ തുടര്‍ന്ന് ഇന്നലെ രാത്രി ചണ്ഡിഗഡിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചണ്ഡീഗഢിലെ പി.ജി .ഐ ആശുപത്രിയിലാണ് സോണിയയെ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് സോണിയയുടെ സ്വകാര്യ ഡോക്ടര്‍മാര്‍ പ്രിയങ്കയുമായി സംസാരിച്ച് ഡല്‍ഹിയിലേക്ക് പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു.
അര്‍ധരാത്രിക്ക് മുന്‍പ് തന്നെ ആശുപത്രി വിട്ട അവര്‍ ചണ്ഡീഗഡിലെ ഒരു ഹോട്ടലില്‍ തങ്ങുകയും പിന്നീട് രാവിലെ വിമാനത്തില്‍ ഡല്‍ഹിയിലേക്ക് തിരിക്കുകയായിരുന്നു. സോണിയക്കായി ആംബുലന്‍സ് നല്‍കിയിരുന്നുവെങ്കിലും പ്രിയങ്കയോടൊപ്പം മാത്രം സ്വകാര്യ വാഹനത്തില്‍ പോകാനാണ് അവര്‍ താല്പര്യപ്പെട്ടത്. ഷിംലയുടെ ഐ.ജി.എം.സി ഹോസ്പിറ്റലിലെ സീനിയര്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. രമേശ് ചന്ദ് സോണിയക്കൊപ്പം യാത്രയിലുണ്ടായിരുന്നതായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രാവിലെ സ്ഥിരീകരിച്ചു.
ഷിംലയിലെ കാലാവസ്ഥയാണ് സോണിയയുടെ ആരോഗ്യത്തില്‍ വില്ലനായതെന്ന് റിപ്പോര്‍ട്ടുണ്ട്. കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് പിറകെ ബുധനാഴ്ചയാണ് സോണിയാ ഗാന്ധിയും പ്രിയങ്കയും ഇവിടെ എത്തിയത്. ചരബ്രക്കടുത്തുള്ള ഫൈവ് സ്റ്റാര്‍ ഹോട്ടലിലായിരുന്നു താമസം.
കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് പിറകെ ബുധനാഴ്ചയാണ് സോണിയാ ഗാന്ധിയും പ്രിയങ്കയും ചണ്ഡിഗഡില്‍ എത്തിയത്. ചരബ്രക്കടുത്തുള്ള ഫൈവ് സ്റ്റാര്‍ ഹോട്ടലിലായിരുന്നു താമസം. ഷിംലയിലെ കാലാവസ്ഥയാണ് സോണിയയുടെ ആരോഗ്യത്തില്‍ വില്ലനായതെന്നാണ് റിപ്പോര്‍ട്ടുകള്‍. കുറച്ചു ദിവസമായി ഷിംലയിലും പരിസരപ്രദേശങ്ങളിലും കനത്ത മഴയും കാറ്റുമുണ്ടായിരുന്നു.