വിവാദ ഭൂമി ഇടപാട്, മാര്‍ ആലഞ്ചേരിക്കെതിരേ അന്വേഷണത്തിന് ഉത്തരവ്

കൊച്ചി: സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ കേസെടുത്ത് അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. മജിസ്‌ട്രേറ്റ് തല അന്വേഷണത്തിനൊപ്പം പോലീസ് അന്വേഷണവും നടത്താനാണ് കോടി നിര്‍ദ്ദേശം. മാര്‍ ജോര്‍ജ് ആലഞ്ചേരി, ഫാ.ജോഷ് പൊതുവ, ഫാ. വടക്കുമ്പാടന്‍, ഇടനിലക്കാരനായ സജു വര്‍ഗീസ് എന്നീ നാലുപേര്‍ക്കെതിരേ അന്വേഷണം നടത്താനാണ് ഹൈക്കോടതി പോലീസിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, സാമ്പത്തിക തിരിമറി എന്നിവ വ്യക്തമാണ്. ഇടപാടുകളില്‍ സാരമായ അപാകതയുണ്ട്. ബാങ്ക് രേഖകളിലും പ്രശ്‌നമുണ്ട്. രൂപത കമ്മിഷന്റെ നിഗമനങ്ങളും ഇടനിലക്കാരന്റെ മൊഴിയും തമ്മില്‍ വൈരുധ്യമുണ്ട്. രൂപതയുടെ സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ കര്‍ദിനാളിനു ബാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.

കേസെടുക്കാത്ത പൊലീസ് നടപടി സുപ്രീംകോടതി വിധിക്ക് വിരുദ്ധമാണ്. കര്‍ദിനാള്‍ നിയമവ്യവസ്ഥകള്‍ക്കു വിധേയനാണ്. സ്വത്തുക്കള്‍ ?കര്‍ദിനാളിന്റേയോ വൈദികരുടേതോ അല്ല രൂപതയുടേതാണ്. സ്വന്തം താല്‍പര്യപ്രകാരം സ്വത്തുക്കള്‍ കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിനു കഴിയില്ല. നിയമം എല്ലാവര്‍ക്കും മുകളിലാണ്. അതിനു മുന്നില്‍ എല്ലാവരും തുല്യരാണെന്നും കോടതി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7