കൊച്ചി:കഴിഞ്ഞവര്‍ഷം നടി ആക്രമിക്കപ്പെട്ടതുമുതല്‍ വിവാദ വെളിപ്പെടുത്തലുമായി രംഗത്തുവന്ന വ്യക്തിയാണ് മംഗളം സിനിമാ എഡിറ്റര്‍ പല്ലിശ്ശേരി.ദിലീപിനെതിരെയും കാവ്യാ മാധവനെതിരെയും ഒരുപാട് ആരോപണങ്ങള്‍ ഉന്നയിച്ചു.ഒടുവില്‍ രംഗത്തെത്തിയത് നടി സുജ കാര്ത്തികക്കെതിരായിരുന്നു.നടി പീഡിപ്പിക്കപ്പെടുന്ന ദൃശ്യങ്ങള്‍ സുജാ കാര്‍ത്തിക കണ്ടെന്നായിരുന്നു പല്ലിശേരി എഴുതിയത്.ഇതിനെതിരെ നിയമനടപടികള്‍ നടി സുജ കാര്‍ത്തിക നടപടി തുടങ്ങിയിരുന്നു.അതിന് പിന്നാലെയാണ് അടുത്ത വെളിപ്പെടുത്തലുമായി പല്ലിശേരി വന്നിരിക്കുന്നത.ഒരു പ്രമുഖ സംവിധായകന്റെ സിനിമയില്‍ അഭിനയിക്കാന്‍ അച്ഛന് സമ്മതിക്കാതെ വന്നപ്പോള്‍ ക്യാപ്റ്റന്‍ രാജുവിനോട് കാര്‍ത്തിക പറഞ്ഞത് ഓര്‍മ്മയില്ലെ എന്നാണ് പരാമര്‍ശം.
പല്ലിശ്ശേരിയുടെ ലേഖനം ഇങ്ങനെ
കേസ് കൊടുക്കട്ടേ… കോടതിയില്‍ കാണാം
കാര്‍ത്തിക നടി. കൊച്ചിയില്‍ നടി പീഡിപ്പിക്കപ്പെടുന്ന ദൃശ്യം കണ്ടെന്നു അവരുടെ സുഹൃത്തുക്കളോട് പറഞ്ഞ കാര്യമാണ് ഞാന്‍ എഴുതിയത്. അല്ലാതെ കാര്‍ത്തിക ദൃശ്യം കണ്ടതായി ഞാന്‍ വ്യക്തമാക്കിയിട്ടില്ല. അതിന്റെ പേരില്‍ അവര്‍ മാനനഷ്ടത്തിനു കേസ് കൊടുക്കാന്‍ പോകുകയാണെന്നു പറയപ്പെടുന്നു. കേസ് കൊടുക്കട്ടെ അതിന്റെ വിശദാംശങ്ങള്‍ ഞാന്‍ കോടതിയില്‍ പറഞ്ഞോളാം.
കോടതിയില്‍ ചെല്ലുമ്പോള്‍ കാര്‍ത്തികയുടെ സിനിമ ജീവിതത്തിലെ പഴയ കാര്യങ്ങള്‍ ചികഞ്ഞെടുക്കേണ്ടതായി വരും. അതാകട്ടെ രാജസേനന് സംവിധാനം ചെയ്ത് കലാഭവന്‍ മണിയും പ്രഭുവും അഭിനയിച്ച ‘മലയാളി മാമനു വണക്കം’ എന്ന സിനിമ മുതലുള്ള കാര്യങ്ങള്‍. ആ ചിത്രത്തിലൂടെയാണല്ലോ നായികയായി വന്നത്. തുടര്‍ന്നഭിനയിച്ച സിനിമകളിലെല്ലാം എന്തൊക്കെ സംഭവിച്ചു എന്നു നായിക നടിക്ക് അറിയാമല്ലോ. എനിക്കു വേണ്ടി കോടതിയില്‍ ഹാജരാകുന്ന വക്കീലിന്റെ ചില പ്രത്യേക ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടി വരും. അതു കൂടി മനസ്സിലാക്കി കോടതിയില്‍ വരുന്നതാകും നല്ലത്. കേസിന്റെ പുറകെ പോയി കുടുംബ ജീവിതം തകരാതെ നോക്കേണ്ടത് നടിയാണ്.
2002ലാണ് സുജാ കാര്‍ത്തിക നായികയായ ‘മലയാളിമാമന് വണക്കം’ റിലീസ് ചെയ്തത്. രാജസേനന് ആയിരുന്നു സംവിധായകന്. ജയറാം,പ്രഭു,കലാഭവന്‍ മണി,ജഗതി ശ്രീകുമാര്‍,റോജ,ശോഭ തുടങ്ങി നിരവധി നടീനടന്മാര് അഭിനയിച്ച സിനിമയാണ് ‘മലയാളിമാമന് വണക്കം’ ആ സിനിമയുടെ ലൊക്കേഷനില്‍ നടന്ന സംഭവങ്ങള്‍ ഒരു പരമ്പരപോലെ വ്യക്തമായിരുന്നു. നായിക എന്ന നിലയില്‍ സുജ കാര്‍ത്തികയ്ക്ക് അംഗീകാരം കിട്ടിയ സിനിമ കൂടിയാണ് രാജസേനന് സിനിമ.
ഈ സ്നേഹതീരത്ത് ,ടി.വി.ചന്ദ്രന്റെ പാഠം ഒന്ന് ഒരു വിലാപം, ജയറാം നായകനായ സല്‍പ്പേര് രാമന്‍കുട്ടി, ദിലീപ്,കാവ്യ അഭിനയിച്ച റണ്‍വേ,പൊന്മുടിപ്പുഴയോരത്ത് കലാഭവന്് മണിയുടെ ലോകനാഥന് ഐ.എ.എസ്, ലാല്‍ ജോസിന്റെ അച്ഛനുറങ്ങാത്ത വീട്. കാലാഭവന്‍ മണിയുടെ നന്മ, നാദിയ കൊല്ലപ്പെട്ട രാത്രി, കലാഭവന്‍ മണിതുളസീദാസിന്റെ രക്ഷകന്, ഇങ്ങനെ ഇരുപതോളം സിനിമകളില്‍ നായികയായും ഉപനായികയായും, ചെറിയ റോളുകളിലും അഭിനയിച്ച നടിയാണ് കാര്‍ത്തിക. വിവാഹശേഷം അഭിനയം നിര്‍ത്തി എന്നാണറിവ്. കേസ് കൊടുക്കുന്നെങ്കില്‍ കോടതിയില്‍ കാണാം. ഒരു പ്രമുഖ സംവിധായകന്റെ സിനിമയില്‍ അഭിനയിക്കാന്‍ അച്ഛന് സമ്മതിക്കാതെ വന്നപ്പോള്‍ ക്യാപ്റ്റന്‍ രാജുവിനോട് കാര്‍ത്തിക പറഞ്ഞത് ഓര്‍മ്മയില്ലെ.