‘എടാ നമ്മള്‍ ആണ്‍ പിള്ളേര്‍ മണ്ടന്‍മാരാണ്’ ജീവിതത്തില്‍ യെസ് എന്നു പറയുന്നതിനെക്കാള്‍ നല്ലത് നോ എന്നു പറയുന്നതാണെന്ന് ജയസൂര്യ

കേരളത്തിലെ ആണ്‍കുട്ടികള്‍ക്ക് ഉപദേശവുമായി നടന്‍ ജയസൂര്യ. ലഹരി ഉപയോഗിക്കുന്ന ആണ്‍കുട്ടികളെ 95 ശതമാനം പെണ്‍കുട്ടികള്‍ക്കും ഇഷ്ടമല്ലെന്നും അതൊക്കെ മനസ്സിലാക്കി ജീവിതത്തോടു മാത്രമാകണം നിങ്ങളുടെ ലഹരിയെന്നുമാണ് ജയസൂര്യയുടെ ഉപദേശം.

‘സേ നോട്ട് റ്റു ഡ്രഗ്സ്’ സന്ദേശവുമായി കേരള പൊലീസിന്റെ ലഹരി വിരുദ്ധ പ്രചാരണം ആസ്പിരേഷന്‍ 2018 ല്‍ സംസാരിക്കുന്നതിനിടെയാണ് ജയസൂര്യ ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ആയിരത്തില്‍പരം കുട്ടികളെയും സേനാംഗങ്ങളെയും സാക്ഷിയാക്കി നടന്ന ചടങ്ങില്‍ ലഹരിയെ പ്രതീകാത്മകമായി നടന്‍ ജയസൂര്യ തോക്കുകൊണ്ടു ഷൂട്ട് ചെയ്തു.

ഒഴിച്ചു തരുന്നവനും കത്തിച്ചു നല്‍കുന്നവനുമല്ല ശരിയായ സുഹൃത്ത്. മറ്റുള്ളവരുടെ മുന്നില്‍ നമ്മുടെ ആത്മവിശ്വാസം തകര്‍ക്കാത്തവനാണു യഥാര്‍ഥ ഫ്രണ്ട് എന്നും അദ്ദേഹം പറഞ്ഞു. ലഹരി വില്‍പന ഒഴിവാക്കാന്‍ കഴിഞ്ഞില്ലങ്കില്‍ പിന്നെ നമ്മുക്കു മുന്നില്‍ ഒന്നേ ഉള്ളൂ അത് അങ്ങ് വേണ്ടെന്നു വയ്ക്കുക.

ജീവിതത്തില്‍ യെസ് എന്നു പറയുന്നതിനെക്കാള്‍ നല്ലത് നോ എന്നു പറയുന്നതാണ്. എടാ നമ്മള്‍ ആണ്‍ പിള്ളേര്‍ മണ്ടന്‍മാരാണ് (സദസിലെ കുട്ടികളെ നോക്കി). പെണ്‍പിള്ളാരെ വളയ്ക്കാന്‍ വേണ്ടിയാ ആണ്‍കുട്ടികള്‍ സിഗരറ്റൊക്കെ വലിച്ചിങ്ങനെ സ്റ്റൈലായിട്ടു നില്‍ക്കുന്നത് ജയസൂര്യ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7