തൃശൂര്‍: 2016ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സമഗ്രസംഭാവനയക്കുള്ള പുരസ്‌കാരം ഇയ്യങ്കോട് ശ്രീധരന്‍, സിആര്‍ ഓമനക്കുട്ടന്‍, ലളിതാ ലെനിന്‍, ജോസ് പുന്നാപറമ്പില്‍, പികെ പാറക്കടവ്, പുയപ്പിള്ളി തങ്കപ്പന്‍ എന്നിവര്‍ക്കാണ്. മുപ്പതിനായിരം രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം.
കവിത: സാവിത്രി രാജീവന്‍ ( അമ്മയെ കുളിപ്പിക്കുമ്പോള്‍) നോവല്‍: ടിഡി രാമകൃഷ്ണന്‍ (സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി) ചെറുകഥ: എസ് ഹരീഷ് (ആദം) നാടകം: ലല്ല ( ഡോ. സാംകുട്ടി പട്ടംകരി) സാഹിത്യവിമര്‍ശനം: എസ് സുധീഷ് ( ആശാന്‍ കവിത- സത്രീ പുരുഷ സമവാക്യങ്ങളിലെ കലാപം) വൈജ്ഞാനിക സാഹിത്യം: ഫാ. വിപി ജോസഫ് വലിയ വീട്ടില്‍ ( ചവിട്ടുനാടക വിജ്ഞാനകോശം) ജീവചരിത്രം/ ആത്മകഥ: ഡോ. ചന്തവിള മുരളി (എകെജി ഒരു സമഗ്രജീവചരിത്രം) യാത്രാവിവരണം: ഡോ. ഹരികൃഷ്ണന്‍ ( നൈല്‍വഴികള്‍) വിവര്‍ത്തനം: സിഎം രാജന്‍ (പ്രണയവും മൂലധനവും) ബാലസാഹിത്യം: കെടി ബാബുരാജ് ( സാമൂഹ്യപാഠം) ഹാസസാഹിത്യം: ചിലനാട്ടുകാര്യങ്ങള്‍ ( മുരളി തുമ്മാരുകുടി) എന്നിവര്‍ നേടി.