എനിക്കെതിരെ എന്റെ പാര്‍ട്ടിയില്‍ ആരും ഗൂഡാലോചന നടത്തില്ല, നീതി ലഭിച്ചതില്‍ സന്തോഷമെന്ന് എ.കെ ശശീന്ദ്രന്‍

ഫോണ്‍കെണി കേസില്‍ കുറ്റ വിമുക്തനാക്കിയതില്‍ സന്തോഷമെന്ന് മുന്‍ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. കോടതിയില്‍ ഇന്ന് എന്തൊക്കായാണ് നടന്നതെന്ന് വക്കീലുമായി സംസാരിക്കാതെ പറയാന്‍ പറ്റില്ല. എനിക്കെതിരെ എന്റെ പാര്‍ട്ടിയില്‍ ആരും ഗൂഡാലോചന നടത്തില്ല. ആര് ഗൂഡാലോചന നടത്തി എന്നറിയില്ല. പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്റെ നീതിക്ക് സന്തോഷമുണ്ട്. പാര്‍ട്ടി സംസ്ഥാന കമ്മറ്റിയും അഖിലേന്ത്യാ നേതൃത്വം തീരുമാനിക്കും മന്ത്രിസ്ഥാനം സംബന്ധിച്ച തീരുമാനങ്ങളെടുക്കാന്‍ അതിന് പ്രാപതിയുള്ള നേതൃത്വമാണ് എന്‍.സി.പിയ്ക്കുള്ളത്. പാര്‍ട്ടി നടപടി ക്രമങ്ങളുമായി പൊരുത്തപ്പെട്ടും സമരസപ്പെട്ടും മാത്രമേ തീരുമാനമെടുക്കാനാരു. മാധ്യമ ലോകം എനിക്ക് നല്‍കിയ പിന്തുണ വളരെ വലുത്. അതിന് എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും ശശീന്ദ്രന്‍ പറഞ്ഞു.

മംഗളം ഹണിട്രാപ്പ് കേസില്‍ എകെ ശശീന്ദ്രനെ കോടതി കുറ്റവിമുക്തനാക്കിക്കൊണ്ട് തിരുവനന്തപുരം സിജെഎം കോടതിയുടെതാണ് വിധി.. ശശീന്ദ്രന് എതിരായി പരാതി നല്‍കിയിരുന്ന മാധ്യമപ്രവര്‍ത്തക കഴിഞ്ഞ ദിവസം കോടതിയില്‍ മൊഴി മാറ്റിയിരുന്നു. ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് ചാനല്‍പ്രവര്‍ത്തക കോടതിയെ അറിയിച്ചത്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസില്‍ കോടതി ഇന്നു വിധി പറഞ്ഞത്. ചാനല്‍ പ്രവര്‍ത്തകയുടെ മൊഴിമാറ്റം അംഗീകരിച്ച് കോടതി എല്ലാ ഹര്‍ജികളും തള്ളിയത്. . കേസ് തള്ളിയതോടെ ശശീന്ദ്രന് ഒഴിവുള്ള മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്താന്‍ സാധിക്കും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7