ഹൈദരാബാദ്: ഭാര്യയുടെ കാമുകനാണെന്ന് തെറ്റിദ്ധരിച്ച് അമ്മയ്ക്കൊപ്പം കിടന്ന മകനെ അച്ഛന് മഴുകൊണ്ട് വെട്ടി. മകന് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍. തെലങ്കാനയെ കുര്‍ണൂല്‍ ജില്ലയിലെ ഗുട്ടുപാലെ ഗ്രാമത്തിലായിരുന്നു സംഭവം. സംഭവുമായി ബന്ധപ്പെട്ട് സോമണ്ണയെന്ന മധ്യവയസ്കനെതിരെ പൊലീസ് കേസെടുത്തു.
നാളുകളായി ഭാര്യയെ സോമണ്ണയ്ക്ക് സംശയമായിരുന്നു. ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്നും ഇയാള്‍ സംശയിച്ചിരുന്നു. ഈ സംശയം മനസ്സില്‍ വെച്ച് വീട്ടില്‍ പ്രവേശിച്ചപ്പോഴാണ് ഭാര്യയ്ക്കൊപ്പം ആരോ കിടക്കുന്നത് ശ്രദ്ധയില്‍പെട്ടത്. മറ്റൊന്നും ആലോചിക്കാതെ മഴുവെടുത്ത് ആക്രമിക്കുകയായിരുന്നു. ശേഷമാണ് മകനാണെന്ന് തിരിച്ചറിഞ്ഞത്. അച്ഛന്റെ ആക്രമണത്തില്‍ 14കാരനായ പരശുറാമിന്റെ കൈക്കും തോളെല്ലെിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ കുറെ മാസങ്ങളായി അച്ഛനും മകനും തമ്മില്‍ വീട്ടില്‍ നിരന്തര തര്‍ക്കങ്ങളുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. സോമണ്ണനെതിരെ ഐപിസി 307 പ്രകാരം കേസെടുത്തു.