BREAKING NEWS

അലോഷ്യസ് സേവിയർ നയിക്കുന്ന ലഹരി വിരുദ്ധ ബോധവത്ക്കരണ യാത്രയിൽ പങ്കെടുത്തില്ല, കെഎസ് യുവിൽ കൂട്ട നടപടി, 87 ഭാരവാഹികൾക്ക് സസ്പെൻഷൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: സംസ്ഥാന കെഎസ് യുവിൽ കൂട്ട നടപടി. നാല് ജില്ലകളിൽ നിന്നുള്ള 87 ഭാരവാഹികൾക്ക് സസ്പെൻഷൻ. സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവിയർ നയിക്കുന്ന ലഹരി വിരുദ്ധ ബോധവത്ക്കരണ യാത്രയിൽ പങ്കെടുക്കാഞ്ഞതിനാണ് നടപടിയെന്നാണ് വിശദീകരണം. അതേസമയം മതിയായ കാരണം കാണിക്കാത്തവരെ സംഘടനയിൽ നിന്ന് പുറത്താക്കുമെന്നും അലോഷ്യസ് സേവിയർ പറഞ്ഞു.

‘കളമശേരി ​ഗവ. പോളി ടെക്നിക് ഹോസ്റ്റലിൽ ക‍ഞ്ചാവെത്തിക്കുന്നത് കെഎസ് യു നേതാക്കൾ, അഭിരാജ് ഇന്നലെ ഹോസ്റ്റലിൽ ഇല്ലായിരുന്നു, റെയ്ഡ് നടക്കുന്നതറിഞ്ഞെത്തിയ അഭിരാജിനെ കുടുക്കിയതാണ് പോലീസ്’- പ്രതികരണവുമായി എസ്‌എഫ്‌ഐ ഏരിയ പ്രസിഡന്റ് രം​ഗത്ത്

കേരളത്തിലെ കോളേജ്ക്യാമ്പസുകൾ കേന്ദ്രീകരിച്ചുള്ള കെഎസ് യുവിൻറെ ലഹരി വിരുദ്ധ ബോധവത്ക്കരണ യാത്ര പുരോഗമിക്കുകയാണ്. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ നയിക്കുന്ന ക്യാമ്പസ് ജാഗരൺ യാത്ര കാസർകോട് ഗവ. ഐടിഐയിൽ നിന്നാണ് ആരംഭിച്ചത്. ഓരോ ജില്ലയിലും ഒരു ക്യാമ്പസ് എന്ന രീതിയിലാണ് യാത്ര. മാർച്ച് 19ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ക്യാംപസിലാണ് സമാപനം. ഇതോടനുബന്ധിച്ച് സംസ്ഥാന തലത്തിൽ കെഎസ് യു ലഹരി വിരുദ്ധ സേനയ്ക്ക് രൂപം നൽകും. ഓരോ ജില്ലയിൽ നിന്ന് അഞ്ച് വീതം പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് ലഹരി വിരുദ്ധ സേന രൂപികരിക്കുക.

BREAKING NEWS
കയറിപിടിക്കാന്‍ അവസരം കൊടുത്തിട്ട് പിന്നെ എന്നെ അത് ചെയ്തേ, ഇത് ചെയ്തേ എന്ന് പറഞ്ഞിട്ട് കാര്യമില്ല, നമ്മുടെ സമ്മതം ഇല്ലാതെ ആരും ഒരു കാര്യവും ചെയ്യില്ല, എല്ലാത്തിനും റെഡിയായിട്ടും വഴങ്ങി കൊടുത്തിട്ടും, പിന്നെ കിടന്ന് ഫീൽ ചെയ്തിട്ട് എന്തുകാര്യം, വാതിലിന്റെ ലോക്ക് തുറന്നു കൊടുത്താലേ ആരായാലും അകത്ത്...
06 Nov 2026
BREAKING NEWS
'അന്ന് പുറത്ത് പോകണ്ടെന്ന് പറഞ്ഞതാ, കേട്ടിരുന്നെങ്കിൽ എന്റെ മോൻ ജീവനോടെ ഉണ്ടായിരുന്നേനെ'; അഭിറാമിന്റെ ഓർമകളിൽ വിതുമ്പി മുത്തശ്ശി
06 Nov 2026
BREAKING NEWS
ബൈക്കിലെത്തി രണ്ടേമുക്കാൽ പവന്റെ താലിമാല കവർന്നു; 15 വർഷങ്ങൾക്കുശേഷം പ്രതി പിടിയിൽ; വധശ്രമമുൾപ്പെടെ നിരവധിക്കേസുകളിൽ പ്രതി
06 Nov 2026
BREAKING NEWS
എന്റെ കുട്ടിയെ ഇത്തരത്തിൽ നഷ്ടപ്പെടുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല..........., എന്റെ സഹോദരന് നീതി ലഭിക്കണം. അതിനുവേണ്ടി ഏതറ്റംവരെയും പോകും, എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് അറിയണം, പ്രതികളെ വെറുതെ വിടരുത്, അഭിരാമിന്റെ സഹോദരി
06 Nov 2026