BREAKING NEWS

കൈകാലുകള്‍ കൂട്ടിക്കെട്ടി വായ മൂടിക്കെട്ടിയ നിലയില്‍ വയോധികയുടെ മൃതദേഹം, കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാല മോഷണം പോയി, വീട്ടുജോലിക്കാരിയെ കാണാനില്ല

· · 1 min read
Share: Copied!

കോയമ്പത്തൂര്‍: മലയാളിയായ വയോധിക കോയമ്പത്തൂരിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍. 82 വയസ്സുള്ള കസ്തൂരിക്കുട്ടിയെയാണ് നഞ്ചുണ്ടപുരത്തെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മകന്‍ ഡോക്ടര്‍ രാംകുമാര്‍കുട്ടിക്കൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. കോയമ്പത്തൂർ ആര്യവൈദ്യഫാർമസി സ്ഥാപകന്റെ മകളാണ് മരിച്ച കസ്തൂരി. മകന്‍ രാംകുമാര്‍കുട്ടി ഔദ്യോഗികാവശ്യത്തിനായി വിദേശത്ത് പോയിരിക്കുകയാണ്.

നേപ്പാളി സ്വദേശിയായ സൂര്‍ജ നോര്‍ക്കെ എന്ന ജോലിക്കാരി മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. മരിച്ച വയോധികയുടെ മറ്റൊരു മകളും നഗരത്തില്‍ മറ്റൊരു വീട്ടില്‍ താമസിക്കുന്നുണ്ടായിരുന്നു. അമ്മയെയും ജോലിക്കാരിയേയും രാവിലെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ല. തുടര്‍ന്ന് സമീപവാസിയോട് വീട്ടില്‍ പോയി നോക്കാന്‍ മകള്‍ ആവശ്യപ്പെട്ടു. അവര്‍ പോയി നോക്കിയപ്പോഴാണ് വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈകാലുകള്‍ കൂട്ടിക്കെട്ടിയ നിലയിലും വായ മൂടിയ നിലയിലുമായിരുന്നു മൃതദേഹം. വയോധിക ധരിച്ചിരുന്ന സ്വര്‍ണമാല

യും കാണാതായിട്ടുണ്ട്. വയോധികയുടെ കൊലപാകത്തില്‍ അന്വേഷണത്തിനായി ആറു സംഘങ്ങളെ നിയോഗിച്ചതായി പൊലീസ് അറിയിച്ചു. നേപ്പാളി സ്വദേശിനിയായ ജോലിക്കാരിയുടെ ഫോണ്‍ വീടിനു സമീപത്തു നിന്നും കണ്ടെടുത്തതായി പൊലീസ് സൂചിപ്പിച്ചു.

BREAKING NEWS
"അവർ ചെറിയൊരു വ്യോമവിരുദ്ധ പ്രതിരോധ സംവിധാനം നിർമിച്ചിരുന്നു, ഞങ്ങൾ അത് ഏകദേശം 15 മിനിറ്റിനുള്ളിൽ തകർത്തു"- ട്രംപ്!! ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നവർക്ക് 20 ദശലക്ഷം ഡോളർ വരെ പ്രതിഫലം, കൂടെ സുരക്ഷയും വാ​ഗ്ദാനം ചെയ്ത് യുഎഎസ് സെൻട്രൽ കമാൻഡ്
07 Nov 2026
BREAKING NEWS
ആ നേട്ടത്തിൽ അഭിമാനത്തോടെ തല ഉയർത്തി മടങ്ങാനായില്ല... എനിക്ക് കിട്ടിയത് ജീവനുള്ള പുഴുവിനെയാണെന്ന് ആരാണ് പറഞ്ഞത്? ഞാൻ അങ്ങനെ പറഞ്ഞതിന്റെ ഒരു തെളിവും ആർക്കും കാണിക്കാൻ പറ്റില്ല, ഞാൻ അന്ന് പ്രതികരിച്ചത് ശരിയോ തെറ്റോ എന്ന് കോടതി തീരുമാനിക്കട്ടെ, ഗൂഢാലോചന നടത്തിയെന്നാണ് പറയുന്നത്, ആരാണ് ഗൂഢാലോചന നടത്ത...
07 Nov 2026
BREAKING NEWS
എന്റെ ഫോൺ ഓൾറെഡി ഫോറൻസിക്കിന്റെ കയ്യിലുണ്ട്, ശാസ്ത്രീയമായി തന്നെ അന്വേഷിച്ചോട്ടെ, ഏത് അന്വേഷണവും നേരിടാന്‍ മാനസികമായി തയ്യാറെടുത്തു കഴിഞ്ഞു, ഞാനാണോ വേറെ ആരെങ്കിലുമാണോ ഗൂഢാലോചന നടത്തിയിരിക്കുന്നത് കണ്ടെത്തട്ടെ, കായികമേളയിലെ പുഴു വിവാദത്തിൽ പ്രതിയായ അധ്യാപകൻ
07 Nov 2026
BREAKING NEWS
ഇറാനെ 'പൂർ‍ണമായി നശിപ്പിക്കും' ട്രംപിന്റെ ഭീഷണി, ഓ പിന്നെ... ഏഴ് ഉപാധികൾ അംഗീകരിച്ചാൽ മാത്രം ചർച്ചയാകാം!! അമേരിക്കയ്ക്ക് ഖത്തർ വഴി ആണവ നിർദേശം കൈമാറി ഇറാൻ... ഏഴു നിർദേശങ്ങൾ ഇവയൊക്കെ
07 Nov 2026