BREAKING NEWS

സിജെപി പ്രതിഷേധത്തിനിടെ കടുത്ത വെയിലും തിക്കും തിരക്കും, പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ 75കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു, കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

· · 1 min read
Share: Copied!

മുംബൈ: വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിശോധന (SIR) നടപടികളിൽ ക്രമക്കേടുണ്ടെന്ന ആരോപണം ഉന്നയിച്ച് ചീഫ് ഇലക്ഷൻ കമ്മിഷണർ ​ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മുംബൈ ശിവാജി പാർക്കിൽ നടന്ന പ്രതിഷേധത്തിനിടെ 75കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

ശിവാജി പാർക്ക് പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥൻ മരിച്ചയാളെ തിരിച്ചറിഞ്ഞു. സമീപത്തെ താനെയിലെ ദോസ്തി വെസ്റ്റ് കൗണ്ടിയിലെ ബി വിങ് നിവാസിയായ ഗോപാലകൃഷ്ണ സുബ്ബയ്യ പിള്ളയാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ഏകദേശം 4.30ഓടെയാണ് പിള്ള പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനായി ശിവാജി പാർക്കിലെത്തിയത്. വൈകിട്ട് അഞ്ചോടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തുക്കളും പ്രതിഷേധ സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. ചികിത്സയ്ക്കിടെ പിള്ള മരിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു.

അതേസമയം സിജെപിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം വൈകിട്ട് നാലുമണിയോടെയാണ് ആരംഭിച്ചത്. കടുത്ത വെയിലിനിടയിലും ആയിരക്കണക്കിന് ആളുകൾ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയതോടെ ശിവാജി പാർക്കിന്റെ പരിസരം ജനനിബിഡമായി. പോലീസ് അനുമതി ലഭിച്ചിരുന്നില്ലെങ്കിലും വലിയ ജനപങ്കാളിത്തത്തോടെയാണ് പ്രതിഷേധം നടന്നത്.

BREAKING NEWS
ക്രൂരകൃത്യങ്ങളിൽ കുട്ടികളും പ്രതികൾ; ജുവനൈൽ പ്രായപരിധി 18-ൽനിന്ന് 16 ആക്കണം; നിർദ്ദേശം ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി
14 Nov 2026
BREAKING NEWS
'ഡ്രോപ്പ്' ലൊക്കേഷൻ ജുമാഞ്ചിക്ക്, കാര്യങ്ങൾ മുഴുവനും ഓടിയിരുന്നത് ഡാൻസർ ലിജോയുടെ നിർദ്ദേശത്തിൽ; പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴി‍ഞ്ഞത് 2 വർഷം; മയക്കുമരുന്ന് സംഘത്തിന്റെ തലവൻ പോലീസ് വലയിൽ
14 Nov 2026
BREAKING NEWS
‘വെറും വെള്ളക്കടലാസിൽ, സാക്ഷികളുടെ ഒപ്പുമില്ല‘; അമിതാഭ് ബച്ചന്റെ ‘ജൽസ’ ബംഗ്ലാവിന്റെ ഉടമസ്ഥാവകാശത്തിൽ തർക്കം; 1993-ൽ ജയ ബച്ചന് നൽകിയ ഇഷ്ടദാനം ചോദ്യം ചെയ്ത് സഹോദരഭാര്യ
14 Nov 2026
BREAKING NEWS
’മാപ്പുപറയണം, പരാതി പിൻവലിക്കണം; ഇല്ലെങ്കിൽ...’ അധ്യാപികയ്ക്കെതിരേ പരാതി നൽകിയ പത്താം ക്ലാസ് വിദ്യാർഥിനിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി; കോൺഗ്രസ് നേതാവിനെതിരെ ആരോപണം
14 Nov 2026