BREAKING NEWS

മദ്യപാനം ചോദ്യം ചെയ്ത 70 കാരിയെ ക്രിക്കറ്റ് ബാറ്റുകൊണ്ടടിച്ച് കൊന്നു, മകളും കൊച്ചുമകനും പിടിയില്‍, ഇരുവരും മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് സ്ഥിരമെന്ന് അയല്‍വാസികള്‍

· · 1 min read
Share: Copied!

ബംഗളൂരു: മദ്യപാനം ചോദ്യംചെയ്ത 70കാരിയെ മകളും കൊച്ചുമകനും അടിച്ചുകൊന്നു. ബംഗളൂരു കെങ്കേരിയിലെ ഫ്ലാറ്റിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ജയമ്മ എന്ന വയോധികയുടെ മകൾ ഭാഗ്യലക്ഷ്മി, കൊച്ചുമകൻ കുശാൽ എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. ക്രിക്കറ്റ് ബാറ്റും മരവടിയും ഉപയോഗിച്ച് പ്രതികൾ ക്രൂരമായി മർദിച്ചാണ് വയോധികയെ കൊലപ്പെടുത്തിയത്.

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോൾ, ഫ്ലാറ്റിലെ ഹാളിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. അയൽവാസിയായ ധനഞ്ജയ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ മൂന്നോ നാലോ മാസമായി ഫ്ലാറ്റിലെ ഒന്നാം നിലയിൽ താമസിക്കുന്ന ഭാഗ്യലക്ഷ്മിയും മകൻ കുശാലും സ്ഥിരമായി മദ്യപിച്ച് ബഹളമുണ്ടാക്കാറുണ്ടായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

ഇവരുടെ ശല്യം സഹിക്കാതായതോടെ മറ്റു താമസക്കാർ കുശാലിന്റെ പിതാവ് കൃഷ്ണ നായിക്കിനെ വിവരമറിയിക്കുകയും തുടർന്ന് എല്ലാവരും ചേർന്ന് യുവാവിനെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാൽ, ഏതാനും ആഴ്ചകൾക്ക് മുമ്പ് തിരിച്ചെത്തിയ കുശാൽ അമ്മയ്ക്കൊപ്പം വീണ്ടും മദ്യപാനവും ബഹളവും ആരംഭിക്കുകയായിരുന്നു.

ഇതിനിടെയാണ് കൊല്ലപ്പെട്ട ജയമ്മ ഇവർക്കൊപ്പം താമസിക്കാനായി ഫ്ലാറ്റിലെത്തിയത്. കഴിഞ്ഞ മൂന്ന്-നാല് ദിവസങ്ങളായി ഇവരുടെ ഫ്ലാറ്റിൽനിന്ന് രൂക്ഷമായ തർക്കങ്ങൾ കേൾക്കാറുണ്ടായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. ജൂൺ 21ന് രാത്രിയും സമാനമായ രീതിയിൽ വലിയ ബഹളവും ജയമ്മയുടെ നിലവിളിയും കേട്ടിരുന്നു. തുടർന്ന് പിറ്റേന്ന് രാവിലെ ഇവരുടെ മദ്യപാനത്തെ വീണ്ടും ജയമ്മ ചോദ്യം ചെയ്തതോടെയാണ് മർദിച്ച് കൊലപ്പെടുത്തിയത്.

BREAKING NEWS
'എന്നെ സമ്മർദ്ദപ്പെടുത്തരുത്, ബ്ലാക്ക് മെയിൽ ചെയ്യരുത്' എന്നാണ് നേരിൽ കണ്ടപ്പോൾ പറഞ്ഞത്, കള്ളങ്ങൾ വിളിച്ചു പറയുന്നത് മുഖ്യമന്ത്രി കസേരയിരിക്കുന്ന ആൾക്ക് ചേരുന്ന രീതിയല്ല, സഭയിൽ പറഞ്ഞത് കള്ളം!! കാര്യം നടക്കില്ലെന്ന നിലപാടാണ് മന്ത്രിക്ക് ഉള്ളതെങ്കിൽ ഒരു ജീവൻ ഇവിടെ നഷ്ടമാകും, ഒരു വളർമതി മരിച്ചാൽ 100...
28 Oct 2026
BREAKING NEWS
പ്രതികൾ ഈ പറയുന്നതുപോലെ ഒരു തെറ്റും ചെയ്തിട്ടില്ല, അബദ്ധം സംഭവിച്ചത്, ആദ്യം തന്നെ ഇവരെ കുരുക്കുന്നതിനായുള്ള ഒരു ക്ലൈമാക്‌സ് തയാറായിരുന്നു- പ്രതിഭാഗം, അപകടം നടന്നയുടൻ സുഹൈൽ ഉമ്മയേയും ബാപ്പയേയും വിളിച്ചു, പ്രതികൾ സമൂഹത്തിലെ ഉന്നതർ, പുറത്തുപോയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്- പോലീസ് കോടതിയിൽ!! ...
28 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ നയം വ്യക്തമാക്കി ആഭ്യന്തര വകുപ്പ്!! മുഖംനോക്കാതെ നടപടി... തലപ്പത്തും സീറ്റ് തെറിച്ചു, കൊച്ചി സിറ്റി പോലീസ് കമ്മിഷണറെ മാറ്റി, കാളിരാജ് മഹേഷ് കുമാറിനു പകരമെത്തുക ആർ നിശാന്തിനി?
28 Oct 2026
BREAKING NEWS
41.9% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 28 സീറ്റുകളിൽ ലീഡ്, ആഘോഷത്തിന് തുടക്കമിട്ട് അനുയായികൾ!! രാഷ്ട്രീയത്തിൽനിന്ന് വിരമിക്കണമെന്ന് ഐസൻകോട്ട്
28 Oct 2026