BREAKING NEWS

എസി ഓഫ് ചെയ്യൂ… കുഞ്ഞുങ്ങള്‍ക്ക് തണുക്കുന്നു, കൂട്ടിരിപ്പുകാരന്‍ പറഞ്ഞതനുസരിച്ച് എസി ഓഫാക്കി ആശുപത്രി ജീവനക്കാര്‍, പിന്നാലെ ആറ് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം

· · 1 min read
Share: Copied!

ധാക്ക: ബംഗ്ലാദേശിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എസി ഓഫാക്കിയതിനു പിന്നാലെ 6 നവജാതശിശുക്കൾ മരിച്ചു. ജനിച്ച് ഒരു ദിവസം മുതൽ മൂന്നുദിവസം വരെ പ്രായമുള്ള കുഞ്ഞുങ്ങളാണ് അദ്–ദിൻ ആശുപത്രി വാർഡിൽ മരിച്ചത്. എസി ഓഫാക്കിയതിനു പിന്നാലെ കുട്ടികൾ സുഖമില്ലാതാവുകയും മരിക്കുകയുമായിരുന്നു. രാവിലെ 6 മണിക്കാണ് ആദ്യത്തെ കുട്ടി മരിച്ചത്. പിന്നീട് ഒൻപതരയോടെ മറ്റ് കുട്ടികളും മരിച്ചെന്ന് മെട്രോപൊളിറ്റൻ പൊലീസ് പറഞ്ഞു. പുലർച്ചെ 2 മണിയോടെ കുഞ്ഞുങ്ങൾക്കു തണുക്കുന്നുവെന്ന് വാർഡിലെ ഒരു കൂട്ടിരിപ്പുകാരൻ പരാതിപ്പെട്ടതിനെ തുടർന്ന് ആ മുറിയിലെ എസി ഏകദേശം ഒരു മണിക്കൂറോളം നിർത്തിവച്ചിരുന്നു.

പിന്നീട് ചൂട് അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും എസി പ്രവർത്തിപ്പിച്ചു. തുടർന്ന് രണ്ട് കുട്ടികൾക്ക് സുഖമില്ലാതാവുകയും അവരെ എൻഐസിയുവിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് വാർഡിലേക്ക് മാറ്റിയെങ്കിലും പുലർച്ചെ ആറുമണിയോടെ കുട്ടികൾക്ക് വീണ്ടും സുഖമില്ലാതായതോടെ അവരെ എൻഐസിയുവിലേക്ക് മാറ്റി. വെന്റിലേറ്ററിലേക്ക് പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോൾ ധാക്കയിലെ താപനില ഏകദേശം 32 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. എസി ഓഫ് ചെയ്തതോടെ മുറിക്കുള്ളിലേക്ക് വായുസഞ്ചാരത്തിനുള്ള മറ്റു വഴികളുണ്ടായിരുന്നില്ലെന്നും അന്തരീക്ഷം ശ്വാസം മുട്ടിക്കുന്നതായിരുന്നുവെന്നും ആരോഗ്യ വകുപ്പ് മേധാവി പ്രഭാത് ചന്ദ്ര ബിശ്വാസ് പറഞ്ഞു.

എസിക്കുണ്ടായ തകരാറിനെത്തുടർന്ന് വാതക ചോർച്ചയുണ്ടായിരിക്കാമെന്നും കുട്ടികളുടെ ആരോഗ്യനില വഷളാകാൻ കാരണമിതാണെന്നും പ്രാഥമിക അന്വേഷണത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. സംഭവം അന്വേഷിക്കാൻ ആരോഗ്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മൂന്നംഗ അന്വേഷണ സമിതിയെ രൂപീകരിച്ചു. മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം.

BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026
BREAKING NEWS
കേസിൽ ഒത്തുകളി നടക്കുന്നതായി കോടതിയുടെ രൂക്ഷ വിമർശനം, പിന്നാലെ പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ സംസ്ഥാനത്ത് ആദ്യ അറസ്റ്റ്, മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് അറസ്റ്റിൽ, ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് രണ്ടുദ്യോ​ഗസ്ഥരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തി
28 Oct 2026
BREAKING NEWS
'എന്നെ സമ്മർദ്ദപ്പെടുത്തരുത്, ബ്ലാക്ക് മെയിൽ ചെയ്യരുത്' എന്നാണ് നേരിൽ കണ്ടപ്പോൾ പറഞ്ഞത്, കള്ളങ്ങൾ വിളിച്ചു പറയുന്നത് മുഖ്യമന്ത്രി കസേരയിരിക്കുന്ന ആൾക്ക് ചേരുന്ന രീതിയല്ല, സഭയിൽ പറഞ്ഞത് കള്ളം!! കാര്യം നടക്കില്ലെന്ന നിലപാടാണ് മന്ത്രിക്ക് ഉള്ളതെങ്കിൽ ഒരു ജീവൻ ഇവിടെ നഷ്ടമാകും, ഒരു വളർമതി മരിച്ചാൽ 100...
28 Oct 2026
BREAKING NEWS
പ്രതികൾ ഈ പറയുന്നതുപോലെ ഒരു തെറ്റും ചെയ്തിട്ടില്ല, അബദ്ധം സംഭവിച്ചത്, ആദ്യം തന്നെ ഇവരെ കുരുക്കുന്നതിനായുള്ള ഒരു ക്ലൈമാക്‌സ് തയാറായിരുന്നു- പ്രതിഭാഗം, അപകടം നടന്നയുടൻ സുഹൈൽ ഉമ്മയേയും ബാപ്പയേയും വിളിച്ചു, പ്രതികൾ സമൂഹത്തിലെ ഉന്നതർ, പുറത്തുപോയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്- പോലീസ് കോടതിയിൽ!! ...
28 Oct 2026